റെക്കോർഡ് തുക,ഗ്വാർഡിയോൾ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ സീസണിൽ അസാധാരണമായ പ്രകടനമാണ് പുറത്തെടുത്തത്.മൂന്ന് കിരീടങ്ങളാണ് അവർ സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും FA കപ്പും അവർ നേടിയിരുന്നു. ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ ഇപ്പോൾ പെപ് ഗ്വാർഡിയോള ഉദ്ദേശിക്കുന്നില്ല.

അതായത് അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്. പ്രതിരോധനിരയിലേക്ക് ക്രൊയേഷ്യൻ സൂപ്പർതാരമായ ജോസ്ക്കോ ഗ്വാർഡിയോളിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയേക്കും. താരവുമായി പേഴ്സണൽ ടെംസ്‌ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി അഗ്രി ചെയ്തുകഴിഞ്ഞു. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ ജർമൻ ക്ലബ്ബായ ആർബി ലീപ്സിഗിന് വേണ്ടിയാണ് ഈ സൂപ്പർ താരം കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ താരത്തിന് വേണ്ടി 100 മില്യൻ യൂറോയാണ് ലീപ്സിഗ്‌ ആവശ്യപ്പെടുന്നത്.സിറ്റി ഒരുപക്ഷേ ഈ തുക നൽകാൻ തയ്യാറായേക്കും. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ഡിഫൻഡറായി മാറാൻ ഗ്വാർഡിയോളിന് സാധിച്ചേക്കും. അതുതന്നെയാണ് അദ്ദേഹത്തിന്റെ ക്ലബ്ബായ ലീപ്സിഗിന്റെ ആവശ്യവും.

കേവലം 21 വയസ്സ് മാത്രമാണ് ഈ ഡിഫൻഡർക്ക് ഉള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ക്രൊയേഷ്യയെ സെമിയിൽ എത്തിക്കുന്നതിൽ നിർണായ പങ്കുവഹിക്കാൻ ഈ പ്രതിരോധനിര താരത്തിന് കഴിഞ്ഞിരുന്ന. പക്ഷേ ആ സെമിഫൈനൽ മത്സരത്തിൽ ലയണൽ മെസ്സിക്ക് മുന്നിൽ ഈ സൂപ്പർ താരം നിഷ്പ്രഭമാകുന്ന ഒരു കാഴ്ചയായിരുന്നു നമുക്ക് കാണാൻ സാധിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *