റൂണി യുണൈറ്റഡിന്റെ പരിശീലകനാവും :ബെർബറ്റോവ്!

ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ബിർമിങ്ഹാം സിറ്റിയുടെ പരിശീലകനായി കൊണ്ട് ഇംഗ്ലീഷ് ഇതിഹാസമായ റൂണി ചുമതലയേറ്റത് മാസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു. അന്ന് അവർ ആറാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ റൂണിക്ക് കീഴിൽ നിരവധി തോൽവികൾ ഇവർക്ക് ഏറ്റുവാങ്ങേണ്ടിവന്നു. ഇരുപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ബിർമിങ്ഹാം റൂണിയെ അവർ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഏതായാലും റൂണിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുൻ സഹതാരമായിരുന്ന ദിമിത്രി ബെർബറ്റോവ് രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന് കൂടുതൽ സമയം അനുവദിക്കണമായിരുന്നു എന്നാണ് ബെർബറ്റോവ് പറഞ്ഞിട്ടുള്ളത്.റൂണി ഭാവിയിൽ യുണൈറ്റഡിന്റെ പരിശീലകനാകുമെന്നും ബെർബറ്റോവ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റൂണിയുടെ സ്ഥാനം നഷ്ടമായതിനെ ഡിഫൻഡ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന അവർ ഇരുപതാം സ്ഥാനത്തേക്ക് എത്തി. മോഡേൺ ഫുട്ബോളിൽ റിസൾട്ട് മാത്രമാണ് പ്രാധാന്യം. എന്നിരുന്നാലും റൂണിക്ക് കുറച്ച് കൂടി സമയം അനുവദിക്കണമായിരുന്നു. ഒരുപക്ഷേ അദ്ദേഹം കാര്യങ്ങളെ മാറ്റിമറിച്ചേനെ.അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് സഹതാപമുണ്ട്. കാരണം നല്ലൊരു പരിശീലകനാവാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഭാവിയിൽ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം യുണൈറ്റഡിന്റെ പരിശീലകനാവും എന്ന് എനിക്കുറപ്പുണ്ട്. പക്ഷേ നമ്മൾ എത്ര വലിയ പേരുള്ള വ്യക്തിയാണെങ്കിലും പുറത്താക്കപ്പെടുന്നതിന് അതൊന്നും ബാധകമല്ല എന്നതാണ് ഇത് തെളിയിക്കുന്നത് ” ബെർബറ്റോവ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.സമീപകാലത്ത് നിരവധി തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ടെൻ ഹാഗിന്റെ പരിശീലക സ്ഥാനവും തുലാസിൽ ആണ്.അദ്ദേഹത്തെ പുറത്താക്കണം എന്നുള്ള ആവശ്യം ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *