റിയാദ് മഹ്റസിന് പകരം ബ്രസീലിയൻ സൂപ്പർതാരം, ശ്രമങ്ങൾ ആരംഭിച്ച് സിറ്റി!
മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ നിരയിലെ സൂപ്പർ താരമായ റിയാദ് മഹ്റസ് ക്ലബ്ബ് വിടുകയാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ അഹ്ലിയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. 35 മില്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീ ആയിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിക്കുക. 2027 വരെയുള്ള ഒരു കോൺട്രാക്ടിലാണ് മഹ്റസ് ഒപ്പുവെക്കുക.
ഏതായാലും മഹ്റസ് ക്ലബ്ബ് വിടുന്നതോടുകൂടി സിറ്റിക്ക് ഒരു വിങറെ ഇപ്പോൾ ആവശ്യമുണ്ട്. ആ സ്ഥാനത്തേക്ക് സിറ്റി ഇപ്പോൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയെയാണ്. സിറ്റി നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ബാഴ്സയുമായുള്ള പ്രാരംഭ ചർച്ചകൾ മാഞ്ചസ്റ്റർ സിറ്റി നടത്തിയിട്ടുണ്ട് എന്നാണ് പ്രമുഖ മാധ്യമമായ ഫൂട്ട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Raphinha to Manchester City? 🤔
— mcfc lads (@mcfc_lads) July 19, 2023
Discuss. pic.twitter.com/NEPkc01rmS
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലീഡ്സ് യുണൈറ്റഡിൽ നിന്നും ഈ ബ്രസീലിയൻ സൂപ്പർതാരം ബാഴ്സലോണയിൽ എത്തിയത്. മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പക്ഷേ സാമ്പത്തിക പ്രശ്നങ്ങൾ കാരണം റാഫീഞ്ഞയെ ഒഴിവാക്കാൻ ബാഴ്സലോണ നേരത്തെ തന്നെ തീരുമാനിച്ചതാണ്. മികച്ച ഓഫർ ലഭിച്ചാൽ മാത്രമേ താരത്തെ ക്ലബ്ബ് കൈവിടുകയൊള്ളൂ.അതുകൊണ്ടുതന്നെ നല്ലൊരു തുക താരത്തിന് വേണ്ടി ചിലവഴിക്കേണ്ടി വന്നേക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചു പരിചയമുള്ള താരമാണ് റാഫീഞ്ഞ.ലീഡ്സ് യുണൈറ്റഡിന് വേണ്ടി അവിടെ അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 36 ലീഗ് മത്സരങ്ങളാണ് കഴിഞ്ഞ സീസണിൽ ഈ ബ്രസീലിയൻ താരം കളിച്ചത്. അതിൽനിന്ന് ഏഴു ഗോളുകളും ഏഴ് അസിസ്റ്റുകളും റാഫീഞ്ഞ സ്വന്തമാക്കിയിട്ടുണ്ട്. താരത്തെ നിലനിർത്താൻ സാവിക്ക് താല്പര്യം ഉണ്ടെങ്കിലും മികച്ച വില ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ കൈവിടാൻ തന്നെയാണ് ബാഴ്സ മാനേജ്മെന്റ് തീരുമാനിച്ചിട്ടുള്ളത്.