റാൾഫിന്റെ ആദ്യ ഇലവൻ എങ്ങനെയാവും?
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി കൊണ്ട് റാൾഫ് റാൻഗ്നിക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. ഇക്കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രമുഖ മാധ്യമങ്ങൾ എല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏതായാലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകളിലേക്കാണ് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് നീങ്ങിയിരിക്കുന്നത്. അതായത് റാൾഫ് വന്നു കഴിഞ്ഞാൽ യുണൈറ്റഡിന്റെ ഇലവൻ എങ്ങനെയാവുമെന്നാണ് ഇവർ വിശകലനം ചെയ്യുന്നത്. ഇവർ പുറത്ത് വിടുന്ന സാധ്യത ഇലവൻ ഇങ്ങനെയാണ്.
❓ What kind of manager he'll be
— Man United News (@ManUtdMEN) November 25, 2021
✅ How #MUFC could line-up
⚠️ The United problem he's already spotted
📝 Everything you need to know about Ralf Rangnick in our special newsletter
👉 https://t.co/1rySORsmZD pic.twitter.com/GJMynPLqiu
ഗോൾകീപ്പറായി കൊണ്ട് ഡേവിഡ് ഡിഹിയ തന്നെയായിരിക്കും. പ്രതിരോധനിരയിൽ മാറ്റങ്ങൾ ഉണ്ടാവില്ല. ഫുൾ ബാക്കുമാരായി ആരോൺ വാൻ ബിസാക്ക, ലൂക്ക് ഷോ എന്നിവരായിരിക്കും. സെന്റർ ബാക്കുമാരായി വരാനെ, മഗ്വയ്ർ എന്നിവർ അണിനിരക്കും. മധ്യനിരയിൽ ഡോണി വാൻ ഡി ബീക്ക്, ഫ്രഡ് എന്നിവർക്കൊപ്പം ബ്രൂണോ ഫെർണാണ്ടസ് ഉണ്ടാവും. സ്ട്രൈക്കറായി കൊണ്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരിക്കും. ഇരു വിങ്ങുകളിൽ സാഞ്ചോ, റാഷ്ഫോർഡ് എന്നിവർ ഇടം നേടും. ഇതാണ് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് കാണുന്ന ഒരു സാധ്യത ഇലവൻ.