റാഷ്ഫോർഡിന്റെ മോശം പ്രകടനത്തിന്റെ കാരണം എനിക്കറിയാം:ടെൻ ഹാഗ്
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ബേൺലിയാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഓൾഡ് ട്രാഫോഡിൽ വെച്ച് നടക്കുന്ന ഈ മത്സരത്തിൽ സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡ് കളിക്കില്ല.പരിക്ക് കാരണമാണ് ഈ മത്സരം അദ്ദേഹത്തിന് നഷ്ടമാവുക.
എന്നാൽ ഈ സീസണിൽ വളരെ മോശം പ്രകടനമാണ് റാഷ്ഫോർഡ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ കോമ്പറ്റീഷനിലുമായി ആകെ 8 ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ സീസണിൽ 30 ഗോളുകൾ നേടിയ താരം ഈ സീസണിൽ ഏറെ പുറകിലേക്ക് പോവുകയായിരുന്നു. താരത്തിന്റെ പ്രകടനം എന്തുകൊണ്ട് മോശമായി എന്നതിന്റെ കാരണം എനിക്കും റാഷ്ഫോർഡിനും അറിയാം എന്നാണ് ഇതിനെക്കുറിച്ച് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
EPL: I know why Rashford is having bad season – Ten Hag pic.twitter.com/rtrXuUutKL
— SportXclub (@SportXclubs) April 27, 2024
” എന്തുകൊണ്ട് റാഷ്ഫോർഡ് മോശം പ്രകടനം നടത്തുന്നു എന്നുള്ളത് ഒരു ഇൻട്രസ്റ്റിംഗാ യ ചോദ്യമാണ്. അതിന്റെ കാരണം എന്താണ് എന്നുള്ളത് അദ്ദേഹത്തിനുമറിയാം എനിക്കുമറിയാം, തീർച്ചയായും അദ്ദേഹവും ടീമും തന്നെയാണ് ഇതൊക്കെ പരിഹരിക്കേണ്ടത്.വിന്ററിന് ശേഷം ഞങ്ങളുടെ അറ്റാക്കിങ് ഗെയിം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നത് ഞാൻ നേരത്തെ പറഞ്ഞിരുന്നു.പക്ഷേ വിന്ററിന് മുൻപ് ഞങ്ങളുടെ അറ്റാക്കിങ് വളരെ മോശമായിരുന്നു.തീർച്ചയായും അദ്ദേഹവും ടീമും തമ്മിൽ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.ടീമിന്റെ ആദ്യത്തെ പ്രകടനം അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടാകാം. അദ്ദേഹം മികച്ച രൂപത്തിൽ മുന്നോട്ടുപോകുന്നില്ലെങ്കിൽ അത് പരിഹരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.ബാക്കിയുള്ളതെല്ലാം ഞങ്ങൾ ആഭ്യന്തരമായി പരിഹരിക്കും “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മോശം പ്രകടനത്തിന്റെ ഫലമായി കൊണ്ട് ഒരുപാട് വിമർശനങ്ങൾ റാഷ്ഫോഡിന് ലഭിക്കുന്നുണ്ട്. എന്നാൽ ആരാധകർ തന്നെ അബ്യൂസ് ചെയ്യുന്നു എന്ന് റാഷ്ഫോർഡ് തന്നെ ആരോപിച്ചിരുന്നു. ഇതിനോടാണ് ടെൻ ഹാഗ് പ്രതികരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ പ്രകടനത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ താൻ അത് പരിഹരിക്കുമെന്നും ആരാധകർ നിർദ്ദേശം നൽകേണ്ടതില്ല എന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.