റാഷ്ഫോർഡിനെ പുറത്തിരുത്തി റൊണാൾഡോയെ സ്റ്റാർട്ട് ചെയ്യിക്കണം : മുൻ ഇംഗ്ലീഷ് താരം

ഈ സീസണിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രീമിയർ ലീഗിൽ ഇതുവരെ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല. യുണൈറ്റഡ് ആകെ 5 മത്സരങ്ങൾ കളിച്ചപ്പോൾ കേവലം ഒരു മത്സരത്തിൽ മാത്രമാണ് റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയിട്ടുള്ളത്.ബാക്കിയുള്ള നാലു മത്സരങ്ങളിലും റൊണാൾഡോ ബെഞ്ചിലായിരുന്നു. അതേസമയം സൂപ്പർതാരം മാർക്കസ് റാഷ്ഫോർഡിന് എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ടെൻ ഹാഗ് ഇടം നൽകുകയും ചെയ്തിരുന്നു.

ഇതിനെതിരെ മുൻ ഇംഗ്ലീഷ് താരമായ ലിയാൻ സാന്റെഴ്സൺ രംഗത്ത് വന്നിട്ടുണ്ട്. അതായത് റാഷ്ഫോർഡിനെ പുറത്തിരുത്തി കൊണ്ട് റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇതിനുള്ള കാരണവും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്.സാന്റെഴ്സന്റെ വാക്കുകളെ ടോക്ക് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ റാഷ്ഫോഡിനെ ഇഷ്ടപ്പെടുന്നുണ്ട്. എല്ലാ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ ലെസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഒന്ന് നോക്കൂ. ചിലർക്ക് അത് നല്ലതായി തോന്നിയേക്കാം. എന്നാൽ എനിക്ക് അത് വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്. മുന്നേറ്റങ്ങൾ നയിക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പന്ത് നിയന്ത്രണത്തിൽ നിർത്താൻ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. ഫുട്ബോളിലെ ഏറ്റവും അടിസ്ഥാനപരമായ ഒരു കാര്യമാണത്. ലിവർപൂളിനെതിരെ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു.പക്ഷേ പിന്നീട് അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല. റാഷ്ഫോർഡിന് പകരം റൊണാൾഡോ ആദ്യ ഇലവനിൽ വരണമെന്നാണ് ഞാൻ കരുതുന്നത്.കാരണം ഗോളുകൾ നേടാൻ കെൽപ്പുള്ള താരമാണ് റൊണാൾഡോ. എപ്പോഴും ഹൈ പ്രസ് ചെയ്യുക എന്നുള്ളതിനുള്ള പ്രസക്തി നൽകേണ്ടത്. മറിച്ച് ക്വാളിറ്റിക്കാണ് ” ഇതാണ് സാന്റെഴ്സൺ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ റാഷ്ഫോഡിന് സാധിച്ചിരുന്നില്ല. കേവലം 4 ഗോളുകൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാൽ 24 ഗോളുകൾ നേടിയ റൊണാൾഡോയായിരുന്നു കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോറർ.

Leave a Reply

Your email address will not be published. Required fields are marked *