റാഷ്ഫോഡിനെ റാഗ്നിക്ക് പിൻവലിച്ചു,റൊണാൾഡോയെ കുറ്റപ്പെടുത്തി മേഴ്സൺ!

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് എവെർടണോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ മോശം പ്രകടനമായിരുന്നു യുണൈറ്റഡ് പുറത്തെടുത്തത്. എന്നാൽ താരതമ്യേനെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് മാർക്കസ് റാഷ്ഫോർഡായിരുന്നു. പക്ഷേ മത്സരത്തിന്റെ 64-ആം മിനുട്ടിൽ റാഷ്ഫോഡിനെ പിൻവലിച്ചുകൊണ്ട് റാഗ്നിക്ക് എലാങ്കയെ ഇറക്കുകയായിരുന്നു.

എന്നാൽ ഈ വിഷയത്തിൽ സ്കൈ സ്പോർട്സിന്റെ പണ്ഡിറ്റായ പോൾ മേഴ്സൺ കുറ്റപ്പെടുത്തിയിരിക്കുന്നത് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്.ക്രിസ്റ്റ്യാനോ കളത്തിൽ ഉള്ളത് കൊണ്ടാണ് റാഷ്ഫോഡിനെ പിൻവലിക്കാൻ റാഗ്നിക്ക് നിർബന്ധിതനായത് എന്നാണ് മേഴ്സൺ പറഞ്ഞിട്ടുള്ളത്. ക്രിസ്റ്റ്യാനോയെ പിൻവലിച്ചാൽ അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് റാഗ്നിക്കിന് അറിയാമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.മേഴ്സന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എവെർട്ടണെതിരെയുള്ള മത്സരത്തിൽ റാഗ്നിക്ക് റാഷ്ഫോഡിനെയാണ് പിൻവലിച്ചത്.അദ്ദേഹമായിരുന്നു ആ മത്സരത്തിൽ യുണൈറ്റഡിന്റെ മികച്ച താരം. പക്ഷേ അദ്ദേഹത്തെ പിൻവലിക്കാൻ റാഗ്നിക്ക് നിർബന്ധിതനാവുകയായിരുന്നു. കാരണം ബ്രന്റ്ഫോഡിനെതിരെ നടന്ന സംഭവവികാസങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് റാഗ്നിക്ക് അങ്ങനെ ചെയ്തത്. അതൊരു നാണംകെട്ട പ്രവർത്തിയായിരുന്നു.അദ്ദേഹത്തിന്റെ തീരുമാനങ്ങളെ അദ്ദേഹം ന്യായീകരിക്കാൻ പാടില്ലായിരുന്നു.കാരണം അദ്ദേഹമാണ് ടീമിന്റെ പരിശീലകൻ.റൊണാൾഡോയുടെ പ്രായം നോക്കൂ, ഈ പ്രായത്തിൽ എല്ലാ മത്സരങ്ങളും കളിക്കാൻ സാധിക്കില്ല. റൊണാൾഡോയെക്കാൾ റാഷ്ഫോഡിനെയാണ് യുണൈറ്റഡ് കളിപ്പിക്കേണ്ടത് ” ഇതാണ് മേഴ്സൺ പറഞ്ഞിട്ടുള്ളത്.

ബ്രന്റ്ഫോഡിനെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റാഗ്നിക്ക് പിൻവലിച്ചിരുന്നു. ഇതിലുള്ള അതൃപ്തി താരം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *