റാഫീഞ്ഞക്ക് വേണ്ടി ആവിശ്യക്കാർ ഏറെ,പോരാട്ടം കനക്കുന്നു!

ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. പ്രീമിയർ ലീഗിൽ 11 ഗോളുകളും 3 അസിസ്റ്റുകളും കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബുകൾ തന്നെയാണ് ഈ ബ്രസീലിയൻ താരത്തിന് വേണ്ടി കൂടുതൽ രംഗത്തുവന്നിട്ടുള്ളത്. ഏതായാലും റാഫീഞ്ഞയുടെ നിലവിലെ സാഹചര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

റാഫീഞ്ഞയുമായി സ്പാനിഷ് വമ്പന്മാരായ fc ബാഴ്സലോണ പേഴ്സണൽ ടെംസ് ഒക്കെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അതായത് ബാഴ്സയിലേക്ക് പോവാൻ റാഫീഞ്ഞക്ക് സമ്മതമാണ് എന്നർത്ഥം. പക്ഷേ ലീഡ്‌സ് യുണൈറ്റഡുമായി ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഇതുവരെ ധാരണയിലെത്താൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. ഇതാണ് ബാഴ്സക്ക് മുന്നിൽ ഇപ്പോൾ തടസ്സമായി നിലകൊള്ളുന്നത്.

അതേസമയം പ്രീമിയർലീഗ് വമ്പൻമാരായ ആഴ്സണൽ ലീഡ്സുമായി ഡയറക്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് മുതൽ തന്നെ ഇവർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റു പ്രീമിയർലീഗ് ക്ലബ്ബുകളായ ചെൽസിയും ടോട്ടൻഹാമും ലീഡ്സിനെ കോൺടാക്ട് ചെയ്തിട്ടുമുണ്ട്. ചുരുക്കത്തിൽ ഈ ക്ലബ്ബുകൾക്ക് എല്ലാം താരത്തിൽ താല്പര്യമുണ്ട് എന്നർത്ഥം.

അതേസമയം 65 മില്യൺ യൂറോ മുതൽ 75 മില്യൺ യൂറോ വരെയുള്ള ഒരു തുക താരത്തിന് വേണ്ടി ഈ ക്ലബ്ബുകൾ ചിലവഴിക്കേണ്ടി വന്നേക്കും.ആരാണോ ഇതിന് തയ്യാറാവുന്നത് അവർക്ക് ബ്രസീലിയൻ സൂപ്പർതാരത്തെ ടീമിൽ എത്തിക്കാൻ സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *