റയൽ മാഡ്രിഡിനോടുള്ള തോൽവി ഭയന്ന് പെപ് ഗ്വാർഡിയോള
ഇന്നലെ നടന്ന എഫ്എ കപ്പ് ഫൈനലിൽ ആഴ്‌സണലിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങാനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിധി. ഇതോടെ പ്രീമിയർ ലീഗ് നഷ്ടപ്പെട്ട പെപ്പിന് എഫ്എ കപ്പ് കൂടെ കൈവിടേണ്ടി വന്നു. ഇതിന് പിന്നാലെ ടീമിനെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ. ഇത്പോലെ കളിച്ചാൽ റയൽ മാഡ്രിഡിനോടും തോൽവി വഴങ്ങേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. തങ്ങളുടെ പ്രകടനത്തിൽ നിർബന്ധമായും പുരോഗതി ആവിശ്യമാണ് എന്നാണ് അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ ആഴ്ച്ച നടന്ന മത്സരത്തിൽ സൗത്താപ്റ്റനോടും സിറ്റി തോൽവി വഴങ്ങിയിരുന്നു. ഇത് പരിശീലകനെ തീർത്തും അസംതൃപ്തനാക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം ടീം അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
Pep Guardiola knows "it does not take a genius" to know Manchester City must improve if they are to knock Real Madrid out of the Champions League. https://t.co/S1NWu7L405
— Vanguard Newspapers (@vanguardngrnews) July 19, 2020
” റയൽ മാഡ്രിഡിനെതിരെ ഞങ്ങളുടെ കളിയുടെ നിലവാരം ഉയർത്തേണ്ടത് അത്യാവശ്യമാണ്. അത് ഞാൻ താരങ്ങളോട് പറയേണ്ട ആവിശ്യമില്ല. അവർക്കത് അറിയാം.ഇല്ലേൽ വിപരീതമായി കാര്യങ്ങൾ സംഭവിക്കും. ഈ തോൽവിയിൽ നിന്ന് ചിലപ്പോൾ ഞങ്ങൾ പാഠമുൾക്കൊണ്ടേക്കാംചിലപ്പോൾ അതിന് സാധിച്ചില്ലെന്ന് വന്നേക്കാം. ബേൺമൗത്തിനെതിരായ മത്സരത്തിൽ ഞങ്ങൾ മോശമായിരുന്നു. ഇന്നലത്തെ മത്സരത്തിൽ ഞങ്ങളുടെ ആദ്യപകുതിയും മോശമായിരുന്നു. റയൽ മാഡ്രിഡിനെതിരെ ഞങ്ങളുടെ കളിയുടെ നിലവാരം ഉയർത്തേണ്ടി വരുമെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ദിയുടെ ആവിശ്യമൊന്നുമില്ല. ഞങ്ങൾ ഒരിക്കലും നല്ല പ്രകടനമല്ല പുറത്തെടുത്തത്. മത്സരം തോറ്റു എന്നത് അംഗീകരിക്കുന്നു. പക്ഷെ കുറ്റബോധം എന്തെന്നാൽ സെക്കന്റ് ഹാഫിൽ കളിച്ച പോലെ ഫസ്റ്റ് ഹാഫിൽ കളിക്കാൻ സാധിച്ചില്ല എന്നതാണ്. ശരിക്കും മത്സരഫലത്തിൽ ദുഃഖമുണ്ട് ” അദ്ദേഹം മത്സരശേഷം പറഞ്ഞു.
City Must Improve For Real Madrid Clash – Pep https://t.co/dyNi89yx55 pic.twitter.com/0Hg5ZyEX7p
— Independent Nigeria (@IndependentNGR) July 19, 2020