രാജകീയമായി ക്വാർട്ടറിൽ പ്രവേശിച്ച് യുണൈറ്റഡ്, ബ്രസീലിയൻ താരം പെനാൽറ്റി പാഴാക്കിയതോടെ ആഴ്സണൽ പുറത്ത്!
ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിലും വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ ബെറ്റിസിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡ് നേടിയ ഗോളാണ് യുണൈറ്റഡിന് വിജയം നേടിക്കൊടുത്തത്.
കാസമിറോയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്. ഇതോടെ അഗ്രിഗേറ്റിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ച യുണൈറ്റഡ് രാജകീയമായി ക്വാർട്ടറിൽ പ്രവേശിച്ചു കഴിഞ്ഞു. ആദ്യപാദത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വിജയിച്ചിരുന്നത്.
THAT was a piece of art 🤌🏼
— Emma🏆🇾🇪🔴 (@EmmaHam41) March 16, 2023
RASHFORD take a bow 🔴🔥 pic.twitter.com/COWAU48NN2
അതേസമയം മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ യൂറോപ്പ ലീഗിൽ നിന്നും പുറത്തായിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് 1-1 സമനിലയിൽ തളക്കുകയായിരുന്നു. ഇതോടെ അഗ്രിഗേറ്റിൽ 3-3 സമനില ആയതോടുകൂടി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
SPORTING KNOCK ARSENAL OUT OF THE EUROPA LEAGUE 😱 pic.twitter.com/vzdQl9FjbD
— ESPN FC (@ESPNFC) March 16, 2023
പെനാൽറ്റി ഷൗട്ട് ഔട്ടിൽ ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ മാർട്ടിനെല്ലി പെനാൽറ്റി പാഴാക്കിയതോടുകൂടി ആഴ്സണൽ യൂറോപ്പ ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തു. അതേസമയം ഇന്നലത്തെ മത്സരത്തിൽ വിജയിച്ച യുവന്റസും അടുത്തഘട്ടത്തിലേക്ക് മുന്നേറി.