രണ്ടുമാസത്തിനുശേഷം ഹാലന്റ് വരുന്നു, സന്തോഷത്തോടെ സ്ഥിരീകരിച്ച് പെപ് ഗാർഡിയോള!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ബേൺലിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു മണിക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനു മുന്നേ സിറ്റിക്ക് ആശ്വാസകരമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്.

അവരുടെ ഗോളടി യന്ത്രമായ ഏർലിംഗ് ഹാലന്റ് കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. പരിക്ക് മൂലം രണ്ടുമാസത്തോളം അദ്ദേഹം പുറത്തായിരുന്നു. ഇന്നത്തെ മത്സരത്തിൽ ഹാലന്റ് കളിക്കുമെന്നുള്ള കാര്യം പെപ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.ഹാലന്റിനെ കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഹാലന്റ് ഇപ്പോൾ ഓക്കേ ആയിട്ടുണ്ട്.തുടർച്ചയായി 6 ട്രെയിനിങ് സെഷനുകൾ അദ്ദേഹം പൂർത്തിയാക്കി.അത് നല്ലൊരു കാര്യമാണ്.അദ്ദേഹത്തിന് ഇപ്പോൾ വേദനകൾ ഒന്നുമില്ല.രണ്ട് മാസത്തോളം അദ്ദേഹം പുറത്തായിരുന്നു.ഒരുപക്ഷേ ഇന്നത്തെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ അദ്ദേഹം ഉണ്ടായേക്കാം, അല്ലെങ്കിൽ പകരക്കാരനായി വന്നേക്കും.നമുക്ക് കാത്തിരുന്ന് കാണാം.തീർച്ചയായും അദ്ദേഹം കളിക്കാനും ഗോളടിക്കാനും ഏറെ ആഗ്രഹിക്കുന്ന ഒരു താരമാണ്.ഇത് സീസണിന്റെ അവസാന ഘട്ടമാണ്.അദ്ദേഹത്തിന്റെ ആ ആവേശം ഞങ്ങളെ സഹായിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. ലിവർപൂൾ ഒന്നാം സ്ഥാനത്തും ആഴ്സണൽ രണ്ടാം സ്ഥാനത്തും തുടരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കൊണ്ട് പോയിന്റിന്റെ അന്തരം കുറക്കുക എന്നുള്ളത് തന്നെയാവും മാഞ്ചസ്റ്റർ സിറ്റിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *