യൂറോപ്പ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാര്? ലിസ്റ്റ് പുറത്ത്!
2021/ 22 സീസണിലെ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ ലിസ്റ്റ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.ഡെലോയിട്ട് എന്ന മാധ്യമമാണ് ഇക്കാര്യം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.അതായത് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ ഒരു ആധിപത്യത്തിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
തുടർച്ചയായ രണ്ടാം വർഷമാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.731 മില്യൺ യുറോയാണ് കഴിഞ്ഞ സീസണിലെ മാഞ്ചസ്റ്റർ സിറ്റിയുടെ വരുമാനം. രണ്ടാം സ്ഥാനത്ത് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് വരുന്നു.713.8 മില്യൺ യൂറോയാണ് റയൽ മാഡ്രിഡിന്റെ വരുമാനം. മൂന്നാം സ്ഥാനത്ത് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ ആണ് ഇടം നേടിയിട്ടുള്ളത്. 701 മില്യൺ യൂറോയാണ് ഇവരുടെ സമ്പാദ്യം.
𝗜𝗧'𝗦 𝗠𝗔𝗧𝗖𝗛𝗗𝗔𝗬
— Manchester City (@ManCity) January 19, 2023
We take on Spurs in the @premierleague! 👊#ManCity pic.twitter.com/V3kfqiZ4dn
കഴിഞ്ഞ തവണ ഏഴാം സ്ഥാനത്ത് ഉണ്ടായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നാലാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. 688 മില്യൺ യൂറോയാണ് കഴിഞ്ഞ സീസണിലെ യുണൈറ്റഡിന്റെ വരുമാനം. അഞ്ചാം സ്ഥാനത്താണ് ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയുള്ളത്.654 മില്യൺ യൂറോ ആണ് പിഎസ്ജിയുടെ സമ്പാദ്യം. തൊട്ട് പിറകിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് ഉള്ളത്. 653 മില്യൺ യൂറോയാണ് ഇവരുടെ ടേൺ ഓവർ.അതേസമയം രണ്ടുവർഷം മുമ്പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന എഫ് സി ബാഴ്സലോണ ഇപ്പോൾ ഏഴാം സ്ഥാനത്താണ്.638 മില്യൺ യൂറോ ആണ് അവരുടെ വരുമാനം.
പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുക.അതായത് ആദ്യ 10 സ്ഥാനങ്ങളിൽ 6 ടീമുകളും ആദ്യ ഇരുപത് സ്ഥാനങ്ങളിൽ 11 ടീമുകളും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നാണ് ഉള്ളത്. സാമ്പത്തിക ശക്തികളുടെ കാര്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെയാണ് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.