യൂറോപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ ലഭിച്ചത് യുണൈറ്റഡിന് തന്നെ!
ഈ സീസണിൽ ഇതുവരെ 3 പെനാൽറ്റികളാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്.അതിൽ ആസ്റ്റൺ വില്ലക്കെതിരെയുള്ള പെനാൽറ്റി സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് പാഴാക്കുകയായിരുന്നു. അതേസമയം ബാക്കിയുള്ള രണ്ട് പെനാൽറ്റികളും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യം കണ്ടിരുന്നു.
കഴിഞ്ഞ 2020/21 സീസണിലും യുണൈറ്റഡിന് നിരവധി പെനാൽറ്റികൾ ലഭിച്ചിരുന്നു.ആകെ ലഭിച്ച 11 പെനാൽറ്റികളിൽ 10 എണ്ണം എടുത്ത ബ്രൂണോ ഒൻപതെണ്ണം ലക്ഷ്യം കണ്ടിരുന്നു.യുവാൻ മാറ്റയായിരുന്നു ശേഷിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്.
#MUFC top the list. https://t.co/V1sko1yBVc
— Man United News (@ManUtdMEN) January 18, 2022
ഇപ്പോഴിതാ CIES ചില കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്.അതായത് 2018/19 സീസൺ മുതൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ ലഭിച്ചിട്ടുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡിനാണ്.133 മത്സരങ്ങളിലെ കണക്കുകളാണ് ഇത്.ഓരോ 299 മിനുട്ടിലും ഓരോ പെനാൽറ്റി വീതം യുണൈറ്റഡിന് ശരാശരി ലഭിക്കുന്നുണ്ട്. ഇതിൽ 78 ശതമാനമാണ് യുണൈറ്റഡ് ലക്ഷ്യത്തിൽ എത്തിച്ചിരിക്കുന്നത്.
അതേസമയം രണ്ടാം സ്ഥാനത്ത് വരുന്നത് ലീഗ് വൺ വമ്പൻമാരായ പിഎസ്ജിയാണ്.ഓരോ 305 മിനുട്ടിലും ശരാശരി ഒരു പെനാൽറ്റി വീതം പിഎസ്ജിക്ക് ലഭിക്കുന്നുണ്ട്.പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് വരുന്നത് ചെൽസിയാണ്.319 മിനുട്ടുകളിൽ ശരാശരി ഓരോ പെനാൽറ്റി വീതം ചെൽസിക്ക് ലഭിക്കുന്നുണ്ട്.അതിൽ 93 ശതമാനം അവർ ലക്ഷ്യം കാണുന്നുമുണ്ട്.ഈ സീസണിൽ 7 പെനാൽറ്റികളാണ് ചെൽസിക്ക് ലഭിച്ചിരിക്കുന്നത്.അതേസമയം പ്രീമിയർ ലീഗിലെ ടോപ് സിക്സ് ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ ലക്ഷ്യം കാണുന്ന ടീം ലിവർപൂളാണ്.95 ശതമാനമാണ് ലിവർപൂൾ ലക്ഷ്യത്തിൽ എത്തിക്കുന്നത്.