യുണൈറ്റഡ് സൂപ്പർ താരത്തെ തിരിച്ചെത്തിക്കാൻ യുവന്റസ്,ചർച്ച അടുത്ത ആഴ്ച്ച!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ പോൾ പോഗ്ബ ഈ സീസണോട് കൂടി ക്ലബ് വിടുമെന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യമാണ്.യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ റാൾഫ് തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്.ഫ്രീ ഏജന്റായി കൊണ്ടായിരിക്കും പോഗ്ബ യുണൈറ്റഡ് വിടുക.
താരത്തെ തിരിച്ചെത്തിക്കാൻ യുവന്റസിന് താല്പര്യമുണ്ട് എന്നുള്ളത് നേരത്തെതന്നെ വ്യക്തമായ ഒരു കാര്യമാണ്. ഇപ്പോഴിതാ അതിനുവേണ്ടിയുള്ള നീക്കങ്ങൾ യുവന്റസ് വേഗത്തിലാക്കുന്നുണ്ട്. അടുത്ത ആഴ്ച്ച യുവന്റസ് അധികൃതരും പോഗ്ബയും തമ്മിൽ ഒരു ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്.ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) May 15, 2022
ഈ ചർച്ചയിൽ താരത്തിന്റെ സാലറി ഡിമാൻഡ് കുറക്കാനായിരിക്കും യുവന്റസ് പ്രധാനമായും ശ്രമിക്കുക.11 മില്യൺ യുറോ സാലറിയുള്ള നാലുവർഷത്തെ കരാറാണ് പോഗ്ബ നിലവിൽ ആവശ്യപ്പെടുന്നത്.എന്നാൽ യുവന്റസിന് ഡിമാൻഡ് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്.
2016-ൽ റെക്കോർഡ് തുകക്കായായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പോൾ പോഗ്ബയെ യുവന്റസിൽ നിന്നും എത്തിച്ചിരുന്നത്. എന്നാൽ അതിനനുസരിച്ചുള്ള ഒരു പ്രകടനം ഇതുവരെ നടത്താൻ പോഗ്ബക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരം യുണൈറ്റഡ് വിടാൻ തീരുമാനിച്ചത്.അതേസമയം യുവന്റസിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് വമ്പന്മാരായ പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി എന്നിവർ താരത്തിന് വേണ്ടി രംഗത്തുണ്ട്. ഏതായാലും ഏത് രൂപത്തിലുള്ള ഒരു തീരുമാനമാണ് പോഗ്ബ കൈകൊള്ളുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.