യുണൈറ്റഡ് സൂപ്പർ താരത്തെ സ്വന്തമാക്കാൻ യുവന്റസ്!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരമായ നെമഞ മാറ്റിച്ചിന്റെ ക്ലബ്ബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ താരത്തിനോ യുണൈറ്റഡിനോ താല്പര്യമില്ല എന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാറ്റിച്ചുള്ളത്.
ഇപ്പോഴിതാ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് രംഗത്തുവന്നിട്ടുണ്ട്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോ സ്പോട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മാറ്റിച്ചിനെ ഫ്രീ ട്രാൻസ്ഫർ എത്തിക്കാൻ കഴിയുമോ എന്നുള്ളതാണ് നിലവിൽ യുവന്റസ് അന്വേഷിക്കുന്നത്. ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ 21 മത്സരങ്ങൾ മാറ്റിച്ച് കളിച്ചിട്ടുണ്ട്.ആകെ 187 മത്സരങ്ങളാണ് യുണൈറ്റഡിന് വേണ്ടി താരം കളിച്ചിട്ടുള്ളത്.
The United squad will look very different next season 👀 #mufc https://t.co/D04mcdhRjv
— Man United News (@ManUtdMEN) April 29, 2022
കൂടാതെ യുണൈറ്റഡിന്റെ മറ്റൊരു മധ്യനിര താരമായ പോൾ പോഗ്ബയിലും യുവന്റസ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുമ്പ് യുവന്റസിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് പോഗ്ബ. ഈ സീസണിൽ അദ്ദേഹം ക്ലബ് വിടുമെന്നുള്ളത് യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് റാഗ്നിക്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു.
അതേസമയം യുവന്റസിന്റെ അർജന്റൈൻ സ്ട്രൈക്കറായ പൗലോ ഡിബാലയിൽ യുണൈറ്റഡിന്റെ പരിശീലകനായ എറിക് ടെൻഹാഗ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഡിബാലയുള്ളത്.അതേസമയം താരത്തിന് വേണ്ടി ഇന്റർ മിലാനാണ് നിലവിൽ മുൻപന്തിയിലുള്ളത്.