യുണൈറ്റഡ് സൂക്ഷിക്കുക,ബ്രൂണോയെ പൊക്കാൻ സൗദി, പണി തുടങ്ങി!

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളെ റാഞ്ചുന്നത് സൗദി അറേബ്യ തുടർന്നുകൊണ്ടിരിക്കുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയായിരുന്നു ഇതിന് തുടക്കം കുറിച്ചത്. പിന്നീട് ബെൻസിമയും നെയ്മറുമൊക്കെ സൗദി അറേബ്യയിലെത്തി.ഇന്ന് ഫുട്ബോൾ ലോകത്തെ പല സൂപ്പർതാരങ്ങളും സൗദി അറേബ്യൻ ലീഗിലാണ് കളിക്കുന്നത്.

എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ അവർ ഒരുക്കമല്ല. പ്രീമിയർ ലീഗിൽ നിന്നും രണ്ട് സൂപ്പർതാരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അവർ തുടർന്നുകൊണ്ടിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിനക്ക് വേണ്ടി റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ ശ്രമങ്ങൾ നടത്തുന്നുണ്ട്.അതേസമയം മുഹമ്മദ് സലായെ എന്തുവിലകൊടുത്തും സ്വന്തമാക്കാൻ അൽ ഇത്തിഹാദ് തീരുമാനിച്ചിട്ടുണ്ട്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള ക്ലബ്ബുകളാണ് ഇവ രണ്ടും.ഇതിന് പുറമെ പ്രീമിയർ ലീഗിൽ നിന്നും മറ്റൊരു സൂപ്പർ താരത്തെയും ഇവർക്ക് വേണം.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനായ ബ്രൂണോ ഫെർണാണ്ടസാണ് സൗദിയുടെ അടുത്ത ലക്ഷ്യം. സൗദിയിലെ ഒഫീഷ്യൽസുകൾ ഉടൻതന്നെ ഇദ്ദേഹവുമായി ഒരു മീറ്റിംഗ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.താരത്തെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങളായിരിക്കും സൗദി അറേബ്യയുടെ ഭാഗത്ത് നിന്നുണ്ടാവുക. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് അദ്ദേഹത്തെ എത്തിക്കാനാണ് സൗദി അറേബ്യയുടെ പദ്ധതി. പക്ഷേ ബ്രൂണോ എന്ത് നിലപാട് സ്വീകരിക്കുമെന്നത് മാത്രമാണ് ഇവിടെ അറിയേണ്ടത്.

വലിയ സാലറി അദ്ദേഹത്തിന് വാഗ്ദാനം ചെയ്യും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ റൂഡി ഗലെറ്റിയാണ് ഇക്കാര്യങ്ങളൊക്കെ പങ്കുവെച്ചിട്ടുള്ളത്.2020 ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഈ പോർച്ചുഗീസ് സൂപ്പർ താരം യുണൈറ്റഡിൽ എത്തിയത്. ക്ലബ്ബിനുവേണ്ടി 200 മത്സരങ്ങൾ കളിച്ച താരം 67 ഗോളുകൾ നേടിയിട്ടുണ്ട്.പക്ഷേ യുണൈറ്റഡ് ഇപ്പോൾ മോശം നിലയിലാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *