യുണൈറ്റഡ് ശക്തമായി തിരിച്ചു വരും : സോൾഷെയർ!
ഒരുപിടി സൂപ്പർ താരങ്ങളെ ഈ സീസണിൽ ടീമിൽ എത്തിച്ചിട്ടും യുണൈറ്റഡിന് വലിയ മുന്നേറ്റങ്ങളൊന്നും സൃഷ്ടിക്കാനായിട്ടില്ല. പലപ്പോഴും യുണൈറ്റഡ് പരാജയങ്ങൾ ഏറ്റുവാങ്ങുന്നതാണ് കാണാൻ സാധിക്കുന്നത്.അവസാനമായി യുണൈറ്റഡ് കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു. അത്കൊണ്ട് തന്നെ അടുത്ത മത്സരത്തിൽ യുണൈറ്റഡിന് ഒരു തിരിച്ചു വരവ് അത്യാവശ്യമാണ്.
ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെയാണ് യുണൈറ്റഡിന് ഇനി നേരിടാനുള്ളത്. ആദ്യ മത്സരത്തിൽ ദുർബലരായ യങ് ബോയ്സിനോട് യുണൈറ്റഡ് അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. അത്കൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളിൽ യുണൈറ്റഡിന് വിജയം അനിവാര്യമാണ്. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ യുണൈറ്റഡ് ശക്തമായി തിരിച്ചു വരുമെന്ന് സൂചനകൾ നൽകിയിരിക്കുകയാണിപ്പോൾ പരിശീലകനായ സോൾഷെയർ. അദ്ദേഹത്തിന്റെ വാക്കുകൾ പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 27, 2021
” ഞങ്ങൾക്ക് ഇനി ചാമ്പ്യൻസ് ലീഗിലാണ് മത്സരം. ആ മത്സരത്തിൽ വിജയിച്ചു കൊണ്ട് മുന്നോട്ട് പോവേണ്ടതുണ്ട്.ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾ നല്ല രൂപത്തിലല്ല തുടങ്ങിയത്.പക്ഷേ ഇനി ഞങ്ങൾ തിരിച്ചു വരും.വിജയിക്കാൻ വേണ്ടി മാത്രമായിരിക്കും ഞങ്ങൾ ശ്രമിക്കുക.പ്രീമിയർ ലീഗിൽ നല്ല രൂപത്തിൽ തന്നെയാണ് ഞങ്ങൾ തുടങ്ങിയിരുന്നത്. ആസ്റ്റൺ വില്ലക്കെതിരെയാണ് ഞങ്ങൾ ആദ്യ പരാജയം ഏറ്റുവാങ്ങിയത്.പക്ഷേ ടീമിൽ പ്രശ്നങ്ങൾ ഒന്നുമില്ല.ഈ താരങ്ങളെ എല്ലാം എനിക്ക് അറിയാം.വിജയങ്ങൾക്ക് വേണ്ടി അവർ പോരാടുമെന്നുള്ളതും എനിക്കറിയാം ” ഇതാണ് സോൾഷെയർ പറഞ്ഞത്.
വരുന്ന ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-നാണ് യുണൈറ്റഡ് വിയ്യാറയലിനെ നേരിടുക.ഓൾഡ് ട്രാഫോഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.