യുണൈറ്റഡ് വിടുമോ? ക്രിസ്റ്റ്യാനോക്കായി മൊറിഞ്ഞോയും സംഘവും രംഗത്ത്!

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. തന്റെ വ്യക്തിഗത മികവ് തുടരാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. യുണൈറ്റഡിനെ സംബന്ധിച്ചെടുത്തോളം ഒരു മോശം സീസണായിരുന്നു ഈ കഴിഞ്ഞു പോയത്.

മാത്രമല്ല യുണൈറ്റഡിന്റെ പരിശീലകനായി കൊണ്ട് എറിക്ക് ടെൻ ഹാഗിനെ നിയമിക്കുകയും ചെയ്തിരുന്നു.എന്നാൽ ടെൻ ഹാഗിന്റെ ശൈലിക്ക് റൊണാൾഡോ അനുയോജ്യനാവുമോ എന്നുള്ള സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ റൊണാൾഡോ യുണൈറ്റഡ് വിടുന്നതിന് കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കും.പക്ഷെ നിലവിൽ റൊണാൾഡോ യുണൈറ്റഡ് വിടാൻ സാധ്യതകൾ ഒന്നുമില്ല.

പക്ഷേ റൊണാൾഡോ യുണൈറ്റഡ് വിടുകയാണെങ്കിൽ താരത്തിന് വേണ്ടി ഹോസെ മൊറിഞ്ഞോയുടെ റോമ രംഗത്ത് വന്നേക്കും എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ സജീവമാകുന്നത്.റൊണാൾഡോയുമായി ഒരുമിക്കാൻ മൊറിഞ്ഞോക്ക് താല്പര്യമുണ്ട്. മാത്രമല്ല മികച്ച രൂപത്തിലാണ് റോമ ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതും. പ്രമുഖ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുമ്പ് റയൽ മാഡ്രിഡിൽ മൂന്നു വർഷത്തോളം ഒരുമിച്ച് പ്രവർത്തിച്ചവരാണ് മൊറിഞ്ഞോയും റൊണാൾഡോയും.2013-ൽ മൊറിഞ്ഞോ റയൽ വിടുകയായിരുന്നു. അതേസമയം ഇറ്റാലിയൻ സിരി എയിൽ കളിച്ചു പരിചയമുള്ള താരമാണ് റൊണാൾഡോ. 2 സിരി എ കിരീടവും ഒരു കോപ്പ ഇറ്റാലിയ കിരീടവും റൊണാൾഡോ യുവന്റസിനൊപ്പം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *