യുണൈറ്റഡ് തുടങ്ങിയത് തോൽവിയോടെ,ആഴ്സണലിന് വിജയം!
ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ സോസിഡാഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ബ്രയ്സ് മെന്റസ് നേടിയ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓൾഡ് ട്രഫോഡിൽ പരാജയം സമ്മാനിച്ചത്.
കഴിഞ്ഞ നാല് പ്രീമിയർ ലീഗ് മത്സരത്തിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു യുണൈറ്റഡ് ഇറങ്ങിയത്.ആദ്യ ഇലവനിൽ ചില മാറ്റങ്ങൾ ടെൻ ഹാഗ് വരുത്തിയിരുന്നു. സൂപ്പർ താരം റൊണാൾഡോ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു.എന്നാൽ താരത്തിനോ സഹതാരങ്ങൾക്ക് പ്രത്യേകിച്ച് മത്സരത്തിൽ ഒന്നും ചെയ്യാൻ കഴിയാതെ വന്നതോടെ യുണൈറ്റഡ് പരാജയം രുചിക്കുകയായിരുന്നു.ഇനി പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസാണ് യുണൈറ്റഡിന്റെ എതിരാളികൾ.
Defeat for the Reds.#MUFC || #UEL pic.twitter.com/fLBvEHpoEK
— Manchester United (@ManUtd) September 8, 2022
അതേസമയം വമ്പൻമാരായ ആഴ്സണൽ വിജയിച്ചുകൊണ്ട് തുടങ്ങിയിട്ടുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എഫ്സി സൂറിച്ചിനെയാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്.മാർക്കിഞ്ഞോs,എങ്കിറ്റ എന്നിവരാണ് ഗോളുകൾ നേടിയത്. ഇവർ തന്നെയാണ് ഓരോ അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുള്ളത്. പല സൂപ്പർതാരങ്ങളും ഇല്ലാതെ ഇറങ്ങിയ ആഴ്സണലിന് ഈയൊരു വിജയം ആശ്വാസം നൽകുന്ന കാര്യമാണ്.
മറ്റൊരു മത്സരത്തിൽ മൊറിഞ്ഞോയുടെ റോമാ അട്ടിമറി തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റോമയെ ലുഡോഗോററ്റ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ സിരി എ മത്സരത്തിലും എതിരില്ലാത്ത നാല് ഗോളുകൾക്ക് റോമാ ഉഡിനസിനോട് പരാജയപ്പെട്ടിരുന്നു.