യുണൈറ്റഡ് താരങ്ങൾ ഹൊയ്ലുണ്ടിനെ അവഗണിക്കുന്നു: ആരോപണവുമായി ഗുള്ളിറ്റ്
കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ വിജയിച്ചിരുന്നത്.മക്ടോമിനി,ഡാലോട്ട് എന്നിവരായിരുന്നു യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയിരുന്നത്. അതേസമയം അവരുടെ സ്ട്രൈക്കറായ റാസ്മസ് ഹൊയ്ലുണ്ടിന് മത്സരത്തിൽ ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.
പ്രീമിയർ ലീഗിൽ ആറു മത്സരങ്ങൾ കളിച്ചിട്ടും ഇതുവരെ ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എന്നാൽ ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.ഹൊയ്ലുണ്ടിന് ഗോൾ നേടാനാവാത്തതിൽ ഡച്ച് ഇതിഹാസമായ റൂഡ് ഗുള്ളിറ്റ് കുറ്റപ്പെടുത്തിയിരിക്കുന്നത് യുണൈറ്റഡിലെ മറ്റു താരങ്ങളെയാണ്.അവർ ഹൊയ്ലുണ്ടിനെ അവഗണിക്കുന്നു എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.ഗുള്ളിറ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🚨🎙️| Ruud Gullit on Rasmus Hojlund:
— centredevils. (@centredevils) October 22, 2023
"They're not really looking for him. And he's in areas where you can see him. There are too many players who want to score on their own, who cut into the middle. The scorers need to score goals. If he's happy in the team, it makes a huge… pic.twitter.com/HDfWXry7ig
” നിങ്ങളുടെ സ്ട്രൈക്കറെ സ്കോർ ഷീറ്റിൽ പ്രവേശിപ്പിക്കാൻ നിങ്ങൾ ശ്രമിക്കണം. അദ്ദേഹത്തിന് ഗോളടിക്കാനായാൽ ആത്മവിശ്വാസം തിരികെ ലഭിക്കുകയും ചെയ്യും.പിന്നീട് ഗോളുകൾ പിറക്കുക തന്നെ ചെയ്യും. പക്ഷേ യുണൈറ്റഡിലെ മറ്റു താരങ്ങൾ അദ്ദേഹത്തെ വേണ്ടവിധത്തിൽ ശ്രദ്ധിക്കുന്നില്ല. അദ്ദേഹത്തിന് നൽകിയ പൊസിഷനുകളിൽ അദ്ദേഹം എപ്പോഴും ഉണ്ടാവാറുണ്ട്. എന്നാൽ ബാക്കിയുള്ള താരങ്ങൾ സ്വയം ഗോളടിച്ച് ഹീറോയാവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സ്ട്രൈക്കർ ഗോളടിക്കേണ്ടതുണ്ട്. അത് നിങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്. സ്ട്രൈക്കർമാർ ഹാപ്പിയായാൽ ടീമിനകത്ത് വലിയ ഒരു മാറ്റം തന്നെ സംഭവിക്കും ” ഇതാണ് റൂഡ് ഗുള്ളിറ്റ് പറഞ്ഞിട്ടുള്ളത്.
ഏതായാലും അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും വിജയിക്കാനായത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം നൽകുന്ന കാര്യമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കോപ്പൻ ഹേഗനാണ് അവരുടെ എതിരാളികൾ.

