യുണൈറ്റഡ് തന്നെ പുറത്താക്കുമോ? പ്രതികരിച്ച് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് വെല്ലുവിളികൾ ഏറെ നിറഞ്ഞ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും അവർ പുറത്തായിട്ടുണ്ട്.യൂറോപ ലീഗിലേക്ക് പോലും യോഗ്യത നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ആകെ 12 തോൽവികൾ വഴങ്ങിയ അവർ പ്രീമിയർ ലീഗിൽ ഏഴു മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.മോശം പ്രകടനമാണ് യുണൈറ്റഡ് നടത്തുന്നത്.

അതുകൊണ്ടുതന്നെ പരിശീലകനായ എറിക് ടെൻ ഹാഗിനെ പരിശീലക സ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്നുള്ള റൂമറുകൾ പുറത്തേക്ക് വന്നു തുടങ്ങിയിട്ടുണ്ട്.എന്നാൽ ഈ ഡച്ച് പരിശീലകൻ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ സപ്പോർട്ട് തനിക്കുണ്ട് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.തന്നെ ഇപ്പോൾ പുറത്താക്കില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്ലബ്ബിന്റെ സപ്പോർട്ട് എനിക്കുണ്ട്. അവർ എന്നോട് അത് പറഞ്ഞിട്ടുണ്ട്, മാത്രമല്ല എനിക്ക് അത് അനുഭവപ്പെടുന്നുമുണ്ട്.ഞാൻ പ്രോസസിലാണ് ഇപ്പോൾ ശ്രദ്ധ നൽകിയിരിക്കുന്നത്. ഈ ടീമിനെ കൂടുതൽ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനാണ് ഞാൻ ശ്രദ്ധ നൽകിയിരിക്കുന്നത്,ഓരോ താരങ്ങളെയും മികച്ച രീതിയിലേക്ക് മാറ്റിയെടുക്കുന്നതിനാണ് ഞാൻ ശ്രദ്ധ നൽകിയിരിക്കുന്നത്. ഞാൻ എന്തിൽ ശ്രദ്ധ നൽകിയിരിക്കുന്നു എന്നുള്ളതിൽ മാത്രമാണ് ആശങ്കപ്പെടേണ്ടത്. എനിക്ക് എന്റെ ജോലി പോകുന്നതിനെ കുറിച്ച് ആശങ്കകൾ വേണ്ട, അത് എന്റെ ശ്രദ്ധ തെറ്റിക്കുകയേ ഒള്ളൂ.നിലവിൽ ഞങ്ങൾക്ക് സ്ഥിരതയില്ല.ആ സ്ഥിരത ഉണ്ടാക്കിയെടുക്കാൻ വേണ്ടി ഞങ്ങൾ വർക്ക് ചെയ്യണം. ദീർഘകാലം ഹൈ ലെവലിൽ കളിക്കാൻ കഴിയുന്ന ഒരു ടീമാക്കി ഇതിനെ മാറ്റണം,യുണൈറ്റഡ് പരിശീലകൻ പറഞ്ഞു.

നാളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ യുണൈറ്റഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ചിരവൈരികളായ ലിവർപൂൾ ആണ് അവരുടെ എതിരാളികൾ.നാളെ രാത്രി ഇന്ത്യൻ സമയം 10 മണിക്ക് ആൻഫീൽഡിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ലിവർപൂളിനെതിരെ പരാജയപ്പെടാതിരിക്കുക എന്നതാവും യുണൈറ്റഡ് മുൻഗണന നൽകുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *