യുണൈറ്റഡ് ചെയ്തത് തെറ്റാണെന്ന് ഞാൻ തെളിയിക്കും : ക്ലബ്ബിനെതിരെ ആഞ്ഞടിച്ച് പോഗ്ബ!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബയുടെ ക്ലബുമായുള്ള കരാർ ഈ സീസണിലായിരുന്നു അവസാനിച്ചിരുന്നത്. ഈ കരാർ പുതുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിസമ്മതിക്കുകയായിരുന്നു. ഇതോടുകൂടി ഫ്രീ ഏജന്റായി കൊണ്ട് പോൾ പോഗ്ബ യുണൈറ്റഡ് വിടുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനെതിരെ പോൾ പോഗ്ബ തന്നെ വിമർശനമുയർത്തി കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. അതായത് തന്റെ കരാർ പുതുക്കാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്തത് തെറ്റാണെന്നും അത് താൻ തെളിയിക്കുമെന്നുമാണ് പോഗ്ബ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വീഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പോഗ്ബയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 17, 2022
” എനിക്ക് കരാർ നൽകാൻ വേണ്ടി യുണൈറ്റഡ് കാത്തിരുന്നു എന്നുള്ളത് തെറ്റായിരുന്നു എന്ന് തെളിയിക്കാനുള്ള ചിന്തയിലാണ് ഞാനുള്ളത്. എനിക്ക് ഒരു ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകാത്ത ഒരു തെറ്റായിരുന്നു എന്ന് ഞാൻ മറ്റുള്ള ക്ലബ്ബുകൾക്ക് മുന്നിൽ തെളിയിക്കുക തന്നെ ചെയ്യും ” ഇതാണ് പോഗ്ബ പറഞ്ഞിട്ടുള്ളത്.
2016-ലായിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയത്. അരങ്ങേറ്റ സീസണിൽ മൂന്ന് കിരീടങ്ങൾ നേടിയെങ്കിലും പിന്നീട് കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.226 മത്സരങ്ങൾ യുണൈറ്റഡിന് വേണ്ടി കളിച്ച താരം 39 ഗോളുകളാണ് നേടിയിട്ടുള്ളത്.