യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മോശം സൈനിങ് ഹാരി മഗ്വയ്റോ? വിശകലനം!

2019-ലായിരുന്നു ഹാരി മഗ്വയ്റെ വമ്പൻ തുകക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്.78 മില്യൺ പൗണ്ടായിരുന്നു താരത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിച്ചത്.യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിങായിരുന്നു ഇത്.2016-ൽ പോൾ പോഗ്ബയെ സ്വന്തമാക്കിയതാണ് ഒന്നാമതുള്ളത്.94 മില്യൺ പൗണ്ടായിരുന്നു അന്ന് ചിലവഴിച്ചിരുന്നത്.

ലെസ്റ്റർ സിറ്റിയിലെ തകർപ്പൻ പ്രകടനമാണ് മഗ്വയ്റെ യുണൈറ്റഡിൽ എത്തിച്ചത്.എന്നാൽ യുണൈറ്റഡിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം ഒട്ടേറെ അബദ്ധങ്ങൾ വരുത്തിവെച്ചു. ചില മത്സരങ്ങൾ മാത്രം മാറ്റിനിർത്തിയാൽ, ഒട്ടുമിക്ക മത്സരങ്ങളിലും മഗ്വയ്ർ പിഴവുകൾ ആവർത്തിക്കുകയായിരുന്നു.

ഇതിന് ചില കാരണങ്ങൾ സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിട്ടുണ്ട്.താരത്തിന് ലഭിച്ച വമ്പൻ തുകയും അതുപോലെതന്നെ യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനവും മഗ്വയ്റിൽ വലിയ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.കൂടാതെ വേഗതയില്ലായ്മയാണ് താരത്തിന്റെ പ്രധാന പ്രശ്നം.ഇതൊക്കെയാണ് യുണൈറ്റഡിന് മഗ്വയ്റിന്റെ കാര്യത്തിൽ വിനയായിട്ടുള്ളത്.

എന്നാൽ ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി പലപ്പോഴും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിക്കാറുണ്ട്.ഇതിനുള്ള കാരണവും മാർക്ക ചൂണ്ടിക്കാണിക്കുന്നു.അതായത് സൗത്ത്ഗേറ്റ് മഗ്വയ്ർക്കൊപ്പം രണ്ട് ഹോൾഡിങ് മിഡ്‌ഫീൽഡർമാരെ കൂടി കളിപ്പിക്കാറുണ്ട്.കാൽവിൻ ഫിലിപ്സ്,റൈസ് എന്നിവരെ പോലെയുള്ളവർ അവിടെ മഗ്വയ്റെ സഹായിക്കാറുണ്ട്.അത്കൊണ്ടാണ് മഗ്വയ്റുടെ പിഴവുകൾ പ്രത്യക്ഷമാവാത്തത്.

ഏതായാലും യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മോശം സൈനിങ് ആണോ മഗ്വയ്റുടേത് എന്ന സംശയമാണ് മാർക്ക പങ്കുവെക്കുന്നത്.യുണൈറ്റഡിന് മുന്നോട്ട് പോകണമെങ്കിൽ മഗ്വയ്ർ തിളങ്ങിയേ മതിയാവൂ.

Leave a Reply

Your email address will not be published. Required fields are marked *