യുണൈറ്റഡ് കാത്തിരിക്കുന്നു,പിഎസ്ജി വിടുകയാണെന്ന് പോച്ചെട്ടിനോ സുഹൃത്തുക്കളോട് പറഞ്ഞു?

കഴിഞ്ഞ ഫ്രഞ്ച് കപ്പ് മത്സരത്തിൽ ഒജിസി നീസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ വമ്പൻമാരായ പിഎസ്ജി പരാജയം രുചിച്ചിരുന്നു.ഇതോടെ പിഎസ്ജി ഫ്രഞ്ച് കപ്പിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു.ഇതോടെ പരിശീലകനായ പോച്ചെട്ടിനോക്ക് വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.പോച്ചെട്ടിനോയുടെ ശൈലി പിഎസ്ജിക്ക് യോജിച്ചതല്ല എന്നുള്ളതാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

അത് മാത്രമല്ല,ഈ ട്രാൻസ്ഫർ ജാലകത്തിൽ ടോട്ടൻഹാം താരമായ എൻഡോമ്പലേയെ സൈൻ ചെയ്യാൻ പോച്ചെട്ടിനോ ആവശ്യപ്പെട്ടിരുന്നു.എന്നാൽ പിഎസ്ജി നടപ്പിലാക്കിയിരുന്നില്ല.മാത്രമല്ല താരം മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ ലിയോണിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു.ഇതോടെ പോച്ചെട്ടിനോയും സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോയും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

ഇത് കൊണ്ടൊക്കെ തന്നെയും പോച്ചെട്ടിനോ പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്.വരുന്ന സമ്മറിൽ താൻ പിഎസ്ജി വിടുമെന്നുള്ള കാര്യം പോച്ചെട്ടിനോ തന്റെ സുഹൃത്തുക്കളെ അറിയിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രിമിയർ ലീഗിലേക്ക് മടങ്ങാനാണ് പോച്ചെട്ടിനോക്ക് താല്പര്യം.സ്ഥിര പരിശീലകൻ ഇല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റന്റെ പരിശീലകനാവാൻ സാധിക്കുമെന്നാണ് ഇപ്പോൾ പോച്ചെട്ടിനോ വിശ്വസിക്കുന്നത്.

അതേസമയം പോച്ചെട്ടിനോയുടെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ നേരത്തെതന്നെ പിഎസ്ജി ആരംഭിച്ചിരുന്നു.സിനദിൻ സിദാനെ പരിശീലകനാക്കാനാണ് പിഎസ്ജിയുടെ ഉദ്ദേശം.നിലവിൽ ഫ്രീ ഏജന്റായ സിദാൻ അടുത്ത സമ്മറിൽ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നാണ് പിഎസ്ജി വിശ്വസിക്കുന്നത്.സൂപ്പർ താരങ്ങളെ മാനേജ് ചെയ്ത് കരുത്തുറ്റ ടീമാക്കി മാറ്റാൻ സിദാന് കഴിയുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *