യുണൈറ്റഡ് ആരാധകർക്കൊരു സന്തോഷവാർത്ത,അർജന്റൈൻ സൂപ്പർ താരവുമായും ബ്രസീലിയൻ സൂപ്പർ താരവുമായും കരാറിലെത്തി ക്ലബ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗ് അടുത്ത സീസണിലേക്കുള്ള ടീമിനെ സജ്ജമാക്കുന്ന തിരക്കിലാണ്. നിരവധി സൂപ്പർതാരങ്ങളെ അദ്ദേഹം ലക്ഷ്യം വെക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്ന ഫ്രങ്കി ഡി യോങ്ങിനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന എഫ്സി ബാഴ്സലോണയുടെ പ്രസിഡണ്ടായ ലാപോർട്ട അറിയിച്ചിരുന്നു. ഇതോടുകൂടി ടെൻ ഹാഗ് മറ്റുള്ള താരങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയിരുന്നു.

അയാക്സിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയെയും അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസിനെയും സ്വന്തമാക്കാനുള്ള ശ്രമങ്ങളായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ ടെൻ ഹാഗ് നടത്തിയിരുന്നത്. അതിന്റെ ഫലങ്ങൾ ഇപ്പോൾ കണ്ടു തുടങ്ങിയിട്ടുണ്ട്. അതായത് ഈ രണ്ടു താരങ്ങളുമായും കരാറിൽ എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. രണ്ട് താരങ്ങളും പേഴ്സണൽ ടെംസ്‌ അംഗീകരിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്യേണ്ട കാര്യം അയാക്സുമായി കരാറിൽ എത്തുക എന്നുള്ളതാണ്. ഇരു താരങ്ങളുടെയും ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ധാരണയിൽ എത്തിയിട്ടില്ല. ഉടൻതന്നെ ഈ വിഷയത്തിൽ പരിഹാരം കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.അയാക്സ് തുണച്ചാൽ അടുത്ത സീസണിൽ ആന്റണിയെയും ലിസാൻഡ്രോ മാർട്ടിനസിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കാണാൻ സാധിച്ചേക്കും.

അതേസമയം ലെസ്റ്റർ സിറ്റി മധ്യനിര താരമായ യൂരി ടിലമെൻസിന് വേണ്ടിയും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിൽ താരം അത്ര കൺവിൻസ്ഡല്ല. കൂടാതെ മറ്റൊരു വമ്പൻമാരായ ആഴ്സണലും താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഏതായാലും ടൈറൽ മലാസിയ,ക്രിസ്ത്യൻ എറിക്സൺ എന്നിവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *