യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധം, മത്സരം മാറ്റിവെച്ചാൽ പോയിന്റുകൾ തങ്ങൾക്ക് വേണമെന്ന് ക്ലോപ്!
പ്രീമിയർ ലീഗിലെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂളിന്റെ എതിരാളികൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30ന് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
എന്നാൽ ഈ മത്സരത്തിനിടെ വ്യാപക പ്രതിഷേധങ്ങൾ നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഇതോടുകൂടി സാമൂഹിക മാധ്യമങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകളായ ഗ്ലെസേഴ്സിനെതിരെ വലിയ പ്രതിഷേധമാണ് ആരാധകർ ഉയർത്തുന്നത്. ലിവർപൂളിനെതിരെയുള്ള മത്സരത്തിനിടയിലും ഇത് തുടരാൻ യുണൈറ്റഡ് ആരാധകർക്ക് പദ്ധതിയുണ്ട്.
Jurgen Klopp says Liverpool should be given the three points if a fan protest causes their game at Manchester United to be called off 🧐 pic.twitter.com/uOuz0t7S9L
— GOAL (@goal) August 19, 2022
എന്നാൽ ഇതിനെതിരെ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് രംഗത്ത് വന്നിട്ടുണ്ട്. അതായത് യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധം കാരണമായി മത്സരം മാറ്റിവെക്കപ്പെട്ടാൽ പോയിന്റുകൾ തങ്ങൾക്ക് നൽകണമെന്നാണ് ക്ലോപ്പിന്റെ ആവശ്യം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മത്സരം തടസ്സപ്പെടുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്യുകയില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ഞങ്ങൾക്ക് പോയിന്റുകൾ ലഭിക്കണം.കാരണം ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല.പക്ഷേ മാറ്റിവെക്കപ്പെട്ടാൽ വേറെ എവിടെയെങ്കിലും നടത്താൻ ഞങ്ങൾ തയ്യാറാവില്ല. കാരണം ഇതൊരു ബിസി ഷെഡ്യൂളാണ്. അങ്ങനെയൊന്നും സംഭവിക്കരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ എന്തൊക്കെ സംഭവിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരുവിധ ഐഡിയകളുമില്ല ” ക്ലോപ് പറഞ്ഞു.