യുണൈറ്റഡ് ആരാധകരിൽ നിന്നും തിരിച്ചടി നേരിടേണ്ടി വന്നേക്കും : റൊണാൾഡോക്ക് ടെൻ ഹാഗിന്റെ മുന്നറിയിപ്പ്!

കഴിഞ്ഞ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ പകരക്കാരന്റെ രൂപത്തിൽ ഇറങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിസമ്മതിച്ചിരുന്നു. മാത്രമല്ല റൊണാൾഡോ മത്സരം അവസാനിക്കുന്നതിനു മുന്നേ കളം വിടുകയും ചെയ്തിരുന്നു.താരത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വിഷയത്തിൽ നടപടി കൈകൊണ്ടിരുന്നു. ചെൽസിക്കെതിരെയുള്ള മത്സരത്തിനുള്ള ടീമിൽ നിന്നും അദ്ദേഹത്തെ യുണൈറ്റഡ് പുറത്താക്കിയിരുന്നു.

ഏതായാലും ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.കൂട്ടത്തിൽ ഒരു മുന്നറിയിപ്പ് അദ്ദേഹം റൊണാൾഡോക്ക് നൽകുകയും ചെയ്തിരുന്നു. അതായത് ക്ലബ്ബിനോട് അനാഥരവ് കാണിച്ചതിനാൽ യുണൈറ്റഡ് ആരാധകരിൽ നിന്നും തിരിച്ചടി നേരിടാൻ സാധ്യതയുണ്ട് എന്നുള്ള മുന്നറിയിപ്പ് ആയിരുന്നു യുണൈറ്റഡ് പരിശീലകൻ നൽകിയിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” നിങ്ങൾ എങ്ങനെയാണ് പെരുമാറുന്നത് എന്നുള്ളത് ആരാധകർ വിലയിരുത്തപ്പെടും എന്ന കാര്യത്തിൽ റൊണാൾഡോ ജാഗ്രത പുലർത്തണം.സ്പോർട്സിന്റെ കാര്യത്തിൽ നിങ്ങൾ ഇന്ന് എങ്ങനെ നിലനിൽക്കുന്നു എന്നുള്ളതിനാണ്. നിങ്ങളുടെ പ്രായത്തിനോ അല്ലെങ്കിൽ നിങ്ങൾ നേടിയ ബഹുമതികൾക്കോ അല്ല പ്രാധാന്യമുള്ളത്. നിങ്ങൾ ഫുട്ബോളിൽ വിലയിരുത്തപ്പെടുക, നിങ്ങൾ ഇന്ന് എങ്ങനെ പെരുമാറുന്നു അല്ലെങ്കിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ്. അത് സ്വാഭാവികമായ കാര്യമാണ്. എല്ലാവരും ആ കാര്യത്തിൽ ജാഗ്രത പുലർത്തണം.റൊണാൾഡോ മാത്രമല്ല,ടീമും പരിശീലകരുമൊക്കെ ജാഗ്രത പുലർത്തണം ” ടെൻ ഹാഗ് പറഞ്ഞു.

ഏതായാലും ഇന്ന് ചെൽസിക്കെതിരെ നടക്കുന്ന മത്സരത്തിൽ റൊണാൾഡോ ഉണ്ടാവില്ല.അടുത്ത യൂറോപ ലീഗിൽ നടക്കുന്ന മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *