യുണൈറ്റഡ് ആദ്യ നാലിൽ എത്തുമോ? സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം ഇങ്ങനെ!
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം പ്രീമിയർ ലീഗിൽ വേണ്ടത്ര മികവിലേക്കുയരാൻ ഈ സീസണിൽ സാധിച്ചിട്ടില്ല. നിലവിൽ ഏഴാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായി 22 പോയിന്റിന്റെ വിത്യാസമുണ്ട്. അത്കൊണ്ട് തന്നെ യുണൈറ്റഡിന്റെ കിരീടപ്രതീക്ഷകൾ അവസാനിച്ചിട്ടുണ്ട്.
എന്നാൽ യുണൈറ്റഡിന് ആശ്വാസം പകരുന്ന ചില കണക്കുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനമനുസരിച്ച് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും അതുവഴി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനും യുണൈറ്റഡിന് സാധിക്കും.ബെറ്റിങ് എക്സ്പേട്ടാണ് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനമിപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ഇത് പ്രകാരം ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം ചൂടുക മാഞ്ചസ്റ്റർ സിറ്റിയാണ്. രണ്ടാം സ്ഥാനത്തായിരിക്കും യുർഗൻ ക്ലോപിന്റെ ലിവർപൂൾ ഫിനിഷ് ചെയ്യുക.ചെൽസി മൂന്നാം സ്ഥാനം നേടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനം സ്വന്തമാക്കും.അഞ്ചാം സ്ഥാനത്തായിരിക്കും കോന്റെയുടെ ടോട്ടൻഹാം ഫിനിഷ് ചെയ്യുക.ആർട്ടെറ്റയുടെ ആഴ്സണലിന് ആറാം സ്ഥാനം മാത്രമേ നേടാൻ സാധിക്കുകയൊള്ളൂ എന്നാണ് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം.
— Murshid Ramankulam (@Mohamme71783726) January 5, 2022
പ്രീമിയർ ലീഗിൽ നിന്ന് പുറത്താവാൻ സാധ്യതയുള്ള ക്ലബ്ബുകളെയും സൂപ്പർകമ്പ്യൂട്ടർ ഇപ്പോൾ പ്രവചിച്ചിട്ടുണ്ട്.20-ആം സ്ഥാനത്ത് നോർവിച്ചും 19-ആം സ്ഥാനത്ത് വാട്ട്ഫോർഡും 18-ആം സ്ഥാനത്ത് ബേൺലിയുമായിരിക്കും ഫിനിഷ് ചെയ്യുക. ഈ മൂന്ന് ക്ലബ്ബുകളും തരംതാഴുമെന്നും സൂപ്പർകമ്പ്യൂട്ടർ പ്രവചിക്കുന്നുണ്ട്.
ഏതായാലും നിലവിൽ മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട് കുതിക്കുകയാണ്.രണ്ടാം സ്ഥാനക്കാരായ ചെൽസിയെക്കാൾ 10 പോയിന്റിന്റെ ലീഡ് സിറ്റിക്കുണ്ട്. അതേസമയം യുണൈറ്റഡിന് ആദ്യ നാലിൽ ഇടം നേടണമെങ്കിൽ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നുള്ളത് ഉറപ്പാണ്.