യുണൈറ്റഡിലെ ഐഡോൾ പോർച്ചുഗീസ് സൂപ്പർ താരം : ആന്റണി പറയുന്നു!
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. 100 മില്യൺ യൂറോയോളമാണ് താരത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഡച്ച് ക്ലബായ അയാക്സിന് നൽകിയത്. അതുകൊണ്ടുതന്നെ ആന്റണിയെ സംബന്ധിച്ചിടത്തോളം ഭാരിച്ച ഉത്തരവാദിത്വമാണ് ക്ലബ്ബിൽ കാത്തിരിക്കുന്നത്.
ഏതായാലും യുണൈറ്റഡിൽ എത്തിയശേഷം നിരവധി കാര്യങ്ങളെക്കുറിച്ച് ഈ ബ്രസീലിയൻ സൂപ്പർതാരം സംസാരിച്ചിരുന്നു. കൂട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ഐഡോൾ ആരെന്നും ആന്റണി വെളിപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പോർച്ചുഗീസ് സൂപ്പർതാരമായ നാനിയെയാണ് താൻ ഇഷ്ടപ്പെടുന്നത് എന്നാണ് ആന്റണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 2, 2022
“മാഞ്ചസ്റ്റർ യുണൈറ്റഡിൽ എനിക്ക് ഒരുപാട് ഇഷ്ട താരങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു താരമാണ് നാനി. ക്ലബ്ബിന്റെ ഈയൊരു പാരമ്പര്യത്തെ നിലനിർത്തി കൊണ്ടുപോകാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഫുട്ബോൾ കൊണ്ട് ആരാധകരെ സന്തോഷിപ്പിക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. കേവലം ഡ്രബ്ലിങ്‌കൾ കൊണ്ടോ മാത്രമല്ല, മറിച്ച് ടാക്കിളുകൾ കൊണ്ടും മാർക്കിങ്ങ് കൊണ്ടുമൊക്കെ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.ഈ ജേഴ്സിയുടെ ഭാരത്തെയും പാരമ്പര്യത്തെയും ഞാൻ ബഹുമാനിക്കുന്നു.എല്ലാ നിലക്കും ടീമിനെ സഹായിക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് ആന്റണി പറഞ്ഞിട്ടുള്ളത്.
ഇനി യുണൈറ്റഡ് അടുത്ത മത്സരത്തിൽ നേരിടുക വമ്പന്മാരായ ആഴ്സണലിനെയാണ്. ഈ മത്സരത്തിൽ ആന്റണി ഇറങ്ങുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.