യുണൈറ്റഡിന് നല്ല ഒരു പരിശീലകനാവാൻ ക്രിസ്റ്റ്യാനോക്ക് സാധിക്കും: സാഹ

2021ലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. എന്നാൽ നല്ല രീതിയിൽ അല്ല കാര്യങ്ങൾ അവസാനിച്ചത്. കേവലം 15 മാസം മാത്രമാണ് അദ്ദേഹം യുണൈറ്റഡിൽ ചിലവഴിച്ചത്.എറിക്ക് ടെൻ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വരുകയായിരുന്നു. 2023 ജനുവരി മുതൽ സൗദി ലീഗിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്.

മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള സ്ട്രൈക്കറാണ് ലൂയിസ് സാഹ.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചു വരാൻ കഴിയും എന്നുള്ള ഒരു അഭിപ്രായം ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പരിശീലക വേഷത്തിൽ യുണൈറ്റഡിൽ എത്താനും ക്ലബ്ബിന് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും ഭാവിയിൽ റൊണാൾഡോക്ക് കഴിയുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലൂയിസ് സാഹയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഭാവിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് മടങ്ങിവരാനുള്ള പാഷനും ഡെഡിക്കേഷനുമുണ്ട്. ഭാവിയിൽ ഒരു പരിശീലകനായി കൊണ്ട് അദ്ദേഹം മടങ്ങിയെത്തിയേക്കാം. അദ്ദേഹത്തിന്റെ രണ്ടാമത്തെ സ്പെല്ല് പ്രതീക്ഷിച്ച രൂപത്തിലല്ല അവസാനിച്ചത്. പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിച്ചത് എന്നത് വ്യക്തമാണ്.യുണൈറ്റഡിൽ പഴയ ഫോർമുല ഇല്ലായിരുന്നു, താരങ്ങൾക്ക് പഴയ ഡെഡിക്കേഷനും ഇല്ലായിരുന്നു. പക്ഷേ ഒരു പരിശീലകൻ എന്ന നിലയിൽ എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യണം എന്നത് റൊണാൾഡോക്ക് ഇപ്പോൾ അറിയാം. അദ്ദേഹം തന്റെ അറിവ് ഉപയോഗിച്ചാൽ തീർച്ചയായും യുണൈറ്റഡിൽ ഒരു നല്ല പരിശീലകനായി മാറും.റോയ് കീൻ പരിശീലകനായതും വിജയങ്ങൾ കൈവരിച്ചതും നമ്മൾ കണ്ടതാണ്.ഒരു പരിശീലകനെ എന്തൊക്കെയാണ് ആവശ്യം എന്നത് റൊണാൾഡോക്ക് അറിയാം.അദ്ദേഹം സക്സസ് ആവാതിരിക്കാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല ” ഇതാണ് സാഹ പറഞ്ഞിട്ടുള്ളത്.

നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. 39 കാരനായ താരം നിലവിൽ ഫുട്ബോളിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. പോർച്ചുഗൽ ദേശീയ ടീമിനും തുടരാൻ തന്നെയാണ് അദ്ദേഹത്തിന്റെ പദ്ധതി. വിരമിച്ച് കഴിഞ്ഞാൽ ഒരുപക്ഷേ പരിശീലക സ്ഥാനത്ത് നമുക്ക് റൊണാൾഡോയെ കാണാൻ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *