യുണൈറ്റഡിന് ഇന്ന് വിജയിക്കാനാവുമോ? ബെർബറ്റോവിന്റെ പ്രവചനം ഇങ്ങനെ!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന പത്തൊൻപതാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്കിറങ്ങുന്നുണ്ട്. ന്യൂ കാസിൽ യുണൈറ്റഡാണ് മാഞ്ചസ്റ്ററിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ന്യൂകാസിലിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഒരു ഇടവേളക്ക് ശേഷമാണ് യുണൈറ്റഡ് വീണ്ടും കളത്തിലേക്കിറങ്ങുന്നത്.കോവിഡിന്റെ പ്രശ്നങ്ങൾ കാരണം യുണൈറ്റഡിന്റെ രണ്ട് മത്സരങ്ങളും മാറ്റി വെച്ചിരുന്നു.എന്നിരുന്നാലും വിജയം തുടരാനുറച്ച് തന്നെയാവും യുണൈറ്റഡ് ഇന്ന് കളത്തിലേക്കിറങ്ങുക.

ഏതായാലും ഈ മത്സരത്തിൽ ആര് വിജയിക്കുമെന്നുള്ള പ്രവചനമിപ്പോൾ യുണൈറ്റഡിന്റെ മുൻ സൂപ്പർതാരമായ ദിമിത്രി ബെർബറ്റോവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുണൈറ്റഡ് വിജയിക്കുമെന്ന് തന്നെയാണ് ബെർബ പറയുന്നത്. എന്നാൽ മത്സരം എളുപ്പമായിരിക്കില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.ബെർബറ്റോവിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ന്യൂ കാസിൽ ഒരു ടീം പടുത്തുയർത്താനുള്ള ഒരുക്കത്തിലാണ്. ഞാൻ ഇത് മുമ്പും പറഞ്ഞതാണ്.വലിയ രൂപത്തിലുള്ള ആരാധകപിന്തുണ അവർക്കുണ്ട്. അവർ ഈ മത്സരം ബുദ്ധിമുട്ടുള്ളതാക്കി മാറ്റും.അവർക്കും പോയിന്റുകൾ ആവിശ്യമാണ്.അവർ ഗോളുകൾ വഴങ്ങുന്ന പ്രകൃതക്കാരാണ്. അത് യുണൈറ്റഡ് മുതലെടുക്കേണ്ടതുണ്ട്.വലിയ ലക്ഷ്യങ്ങൾ യുണൈറ്റഡിന് ഉണ്ടെങ്കിൽ ഈ മത്സരം യുണൈറ്റഡ് വിജയിക്കേണ്ടതുണ്ട് ” ഇതാണ് മത്സരത്തെ കുറിച്ച് ബെർബറ്റോവ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പോയിന്റ് ടേബിളിലെ പത്തൊൻപതാം സ്ഥാനക്കാരാണ് ന്യൂകാസിൽ യുണൈറ്റഡ്.അതേസമയം രണ്ട് മത്സരങ്ങൾ കുറച്ചു കളിച്ച യുണൈറ്റഡ് നിലവിൽ ഏഴാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *