യുണൈറ്റഡിന്റെ വിക്ടറി പാർട്ടിയിൽ ഐഷോ സ്പീഡ്, കലിപ്പിലായി യുണൈറ്റഡ് സ്റ്റാഫ്!

കഴിഞ്ഞ FA കപ്പ് ഫൈനലിൽ ആവേശകരമായ വിജയം നേടാൻ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ് യുണൈറ്റഡ് കിരീടം ചൂടിയത്. യുവ സൂപ്പർതാരങ്ങളായ അലജാൻഡ്രോ ഗർനാച്ചോ,കോബി മൈനൂ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. ഈ സീസണിലെ ഏക കിരീടമാണ് ഇതുവഴി യുണൈറ്റഡ് സ്വന്തമാക്കിയത്.

പ്രമുഖ യൂട്യൂബറായ ഐഷോ സ്പീഡ് ഈ മത്സരം വീക്ഷിക്കാൻ വേണ്ടി വെമ്പ്ലിയിൽ എത്തിയിരുന്നു. മാത്രമല്ല ഈ കിരീടനേട്ടത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വിക്ടറി പാർട്ടി വെച്ചിരുന്നു. യുണൈറ്റഡ് താരങ്ങളും സ്റ്റാഫുകളുമെല്ലാം ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു.ഇതിൽ ഐഷോ സ്പീഡും ഉണ്ടായിരുന്നു. യുണൈറ്റഡ് സൂപ്പർതാരമായ ഗർനാച്ചോയുടെ ക്ഷണപ്രകാരമായിരുന്നു സ്പീഡ് ഈ പാർട്ടിയിൽ എത്തിയിരുന്നത്.

എന്നാൽ ഇത് പിന്നീട് വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. യുണൈറ്റഡ് സ്റ്റാഫ് അംഗങ്ങൾക്ക് സ്പീഡ് ഈ പാർട്ടിയിൽ പങ്കെടുക്കുന്നതിനോട് യാതൊരുവിധ യോജിപ്പും ഉണ്ടായിരുന്നില്ല.എന്നാൽ സ്പീഡ് ഈ പാർട്ടിയിൽ എത്തുകയായിരുന്നു.മാരിയറ്റ് ഹോട്ടലിൽ വച്ചു കൊണ്ടായിരുന്നു ഈ പാർട്ടി നടന്നിരുന്നത്.ഇതിൽ സ്പീഡിന്റെ സാന്നിധ്യം ഉണ്ടായത് പല യുണൈറ്റഡ് അംഗങ്ങളെയും ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ഡെയിലി മെയിലാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ഗർനാച്ചോയുടെ സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് സ്പീഡ്. പക്ഷേ അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് ഒരല്പം വിചിത്രമാണ്. ഇതാണ് യുണൈറ്റഡ് അംഗങ്ങളെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്.ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിർണായക തീരുമാനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്.ടെൻ ഹാഗിന്റെ ഭാവി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ യുണൈറ്റഡ് മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *