യുണൈറ്റഡിന്റെ മോശം ഫോം, പലതും മാറേണ്ടതുണ്ടെന്ന് ബ്രൂണോ!
കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് എവെർട്ടണോട് സമനില വഴങ്ങിയിരുന്നു. യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവർ മോശം ഫോമിലൂടെയാണ് കടന്നു പോവുന്നത്. ഈയിടെയാണ് അവർ യങ് ബോയ്സ്, വെസ്റ്റ് ഹാം, ആസ്റ്റൺ വില്ല എന്നിവരോട് പരാജയം ഏറ്റുവാങ്ങിയത്. അതിന് ശേഷം വിയ്യാറയലിനെ കീഴടക്കിയെങ്കിലും എവെർട്ടണോട് സമനില വഴങ്ങുകയായിരുന്നു.
ഏതായാലും യുണൈറ്റഡിന്റെ സമീപകാലത്തെ പ്രകടനത്തിൽ സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് ഒട്ടും തൃപ്തനല്ല.പലതും മാറേണ്ടതുണ്ട് എന്നാണ് ബ്രൂണോ ഫെർണാണ്ടസ് ഇതേക്കുറിച്ച് അറിയിച്ചിട്ടുള്ളത്. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
— Murshid Ramankulam (@Mohamme71783726) October 3, 2021
” ഇതൊരിക്കലും നല്ല കാര്യമല്ല.തീർച്ചയായും ഞങ്ങൾ കൂടുതൽ പോയിന്റുകൾ നേടണമായിരുന്നു.ഞങ്ങൾ ഇനി മുന്നോട്ട് പോവേണ്ടതുണ്ട്. ഇനി മുതൽ സീസൺ അവസാനം വരെ ഞങ്ങളെ കൊണ്ട് എന്താണ് സാധിക്കുക എന്ന് ഞങ്ങൾ പരിശോധിക്കേണ്ടതുണ്ട്.എല്ലാത്തിനും വേണ്ടി ഞങ്ങൾ പോരാടിക്കേണ്ടതുണ്ട്.ഞങ്ങൾ പെട്ടന്ന് എന്തെങ്കിലുമൊക്കെ ചെയ്യണം. പലതും മാറേണ്ടതുണ്ട്.കാരണം ഇപ്പോൾ ഉള്ളത് വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ല.ഞാൻ പറഞ്ഞു വരുന്നത് ഏതെങ്കിലും വ്യക്തികളെ കുറിച്ചല്ല. മറിച്ച് കളത്തിലെ താരങ്ങളുടെ പ്രകടനത്തെ കുറിച്ചാണ് ” ഇതാണ് ബ്രൂണോ പറഞ്ഞത്.
ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ലെസ്റ്ററിനെതിരെയാണ് യുണൈറ്റഡിന്റെ മത്സരം.മുന്നോട്ട് പോവണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ യുണൈറ്റഡിന് വിജയം അനിവാര്യമാണ്.