യുണൈറ്റഡിന്റെ പുറത്താക്കൽ, ഒടുവിൽ മൗനം വെടിഞ്ഞ് ടെൻഹാഗ്!
വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.ഒരുപാട് തോൽവികൾ അവർക്ക് വഴങ്ങേണ്ടി വന്നിരുന്നു.പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. അതുകൊണ്ടുതന്നെ പരിശീലകനായ എറിക് ടെൻഹാഗിനെ യുണൈറ്റഡ് പുറത്താക്കിയിരുന്നു. പകരം റൂബൻ അമോറിമിനെ അവർ മുഖ്യ പരിശീലകനായി കൊണ്ട് നിയമിച്ചിട്ടുണ്ട്.
യുണൈറ്റഡ് പുറത്താക്കിയതിനു ശേഷം ഇതുവരെ ടെൻഹാഗ് പ്രതികരിച്ചിരുന്നില്ല. ഒടുവിൽ അദ്ദേഹം തന്റെ മൗനം വെടിഞ്ഞിട്ടുണ്ട്. തന്റെ സ്വപ്നം അവസാനിച്ചിരിക്കുന്നു എന്നാണ് ടെൻഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ആദ്യമായി ഞാൻ യുണൈറ്റഡ് ആരാധകരോട് നന്ദി പറയുന്നു.ക്ലബ്ബിന് വേണ്ടി എപ്പോഴും നിലകൊള്ളുന്നതിൽ നന്ദി അറിയിക്കുന്നു.ഹോമിലാണെങ്കിലും എവേ മത്സരത്തിലാണെങ്കിലും നിങ്ങളുടെ പിന്തുണ അപാരമാണ്.യുണൈറ്റഡ്ലെ എല്ലാവരോടും നന്ദി പറയുന്നു. നമ്മൾ അവിടെ രണ്ട് കിരീടങ്ങൾ ഒരുമിച്ച് നേടിയിട്ടുണ്ട്. ഈ നേട്ടം ഞാൻ എന്റെ ജീവിതകാലം മുഴുവനും ഓർക്കും. കൂടുതൽ കിരീടങ്ങൾ നേടുക എന്നതായിരുന്നു എന്റെ സ്വപ്നം.നിർഭാഗ്യവശാൽ അത് സാധ്യമായില്ല. എന്റെ സ്വപ്നം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. ക്ലബ്ബിനും ആരാധകർക്കും എല്ലാവിധ ആശംസകളും ഞാൻ നേരുന്നു ” ഇതാണ് ടെൻഹാഗ് കുറിച്ചിട്ടുള്ളത്.
ടെൻഹാഗിനെ പുറത്താക്കിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ഗംഭീര വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു.ഇനി അടുത്ത മത്സരത്തിൽ ചെൽസിയാണ് യുണൈറ്റഡിന്റെ എതിരാളികൾ.നാളെ രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് ഈ മത്സരം നടക്കുക.ഓൾഡ് ട്രഫോഡിൽ വെച്ച് കൊണ്ട് നടക്കുന്ന ഈ മത്സരത്തിൽ വിജയം മാത്രമായിരിക്കും യുണൈറ്റഡിന്റെ ലക്ഷ്യം.