യുണൈറ്റഡിന്റെ ജേഴ്‌സിയണിയാൻ പോലും താരങ്ങൾക്ക് ഭയം : മുൻ താരം
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്താൻ വോൾവ്‌സിന് സാധിച്ചിരുന്നു. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിലായിരുന്നു യുണൈറ്റഡ് പരാജയമേറ്റു വാങ്ങിയത്. ഈ സീസണിൽ ഇത് നാലാം തവണയാണ് യുണൈറ്റഡ് സ്വന്തം മൈതാനത്ത് പരാജയപ്പെടുന്നത്. അത്കൊണ്ട് തന്നെ യുണൈറ്റഡ് താരങ്ങൾക്ക് വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.
ഏതായാലും മുൻ പ്രീമിയർ ലീഗ് താരമായ ഡാരൻ ബെന്റും ഇപ്പോൾ യുണൈറ്റഡിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതായത് യുണൈറ്റഡിന്റെ ജേഴ്‌സിയണിയാൻ പോലും താരങ്ങൾക്കിപ്പോൾ പേടിയാണ് എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം ടോക്ക്സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Darren Bent believes Manchester United players are 'almost scared' to wear the shirt after their recent display against Wolves #mufc https://t.co/YGRAdt8tS4
— Man United News (@ManUtdMEN) January 6, 2022
” യുണൈറ്റഡിന്റെ പ്രതാപകാലത്ത് കളിക്കാൻ വേണ്ടി ടണലിൽ നിൽക്കുമ്പോൾ താരങ്ങൾ അഭിമാനപൂർവ്വം നെഞ്ചും വിരിച്ചായിരുന്നു നിൽക്കാറുള്ളത്.കാരണം അവർക്ക് ആ ജേഴ്‌സിയുടെ ഉത്തരവാദിത്തം നിറവേറ്റാനുള്ള കഴിവും അതിയായ ആഗ്രഹവുമുണ്ടായിരുന്നു.പക്ഷേ ഇപ്പോൾ യുണൈറ്റഡിലെ ഒട്ടുമിക്ക താരങ്ങളും ആ ജേഴ്‌സിയണിയാൻ ഭയപ്പെടുന്നതാണ് കാണുന്നത്.പകരക്കാരായി ഇറങ്ങുന്ന സമയത്ത് പോലും വേഗത്തിൽ ഇറങ്ങുന്ന താരങ്ങളെ നമുക്ക് കാണാനാവുന്നില്ല.യുണൈറ്റഡ് താരങ്ങളുടെ ശരീരഭാഷ ഞാൻ പലപ്പോഴും ശ്രദ്ദിക്കാറുണ്ട്. ചില താരങ്ങൾ എത്ര മോശമായി കളിച്ചാലും പ്രശ്നമില്ല, അതേസമയം ചില താരങ്ങൾ എത്ര നന്നായി കളിച്ചാലും ബലിയാടാവാൻ പോവുന്നത് അവർ തന്നെയായിരിക്കും.ഇതെല്ലാം മാറേണ്ടതുണ്ട് ” ഇതാണ് ബെന്റ് പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരങ്ങൾ ആസ്റ്റൺ വില്ലക്കെതിരെയാണ്.സ്റ്റീവൻ ജെറാർഡിന്റെ കീഴിലാണ് നിലവിൽ വില്ല കളിക്കുന്നത്.