യുണൈറ്റഡിനേക്കാൾ ആവേശത്തോടെ ജയത്തിന് വേണ്ടി കളിച്ചത് എവെർട്ടൻ : ഡിഹിയ

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി വഴങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് എവെർടണാണ് യുണൈറ്റഡിനെ കീഴടക്കിയത്.മത്സരത്തിന്റെ 27-ആം മിനുട്ടിൽ ആന്റണി ഗോർഡൻ നേടിയ ഗോളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. ഇതോടെ അവസാനത്തെ 5 മത്സരങ്ങളിൽ കേവലം ഒന്നിൽ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാൻ സാധിച്ചിട്ടുള്ളത്.

ഈ മത്സരശേഷം വളരെ നിരാശനായി കൊണ്ടാണ് യുണൈറ്റഡ് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയ സംസാരിച്ചിട്ടുള്ളത്.ടീമിന്റെ മെന്റാലിറ്റിയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.അതായത് മത്സരത്തിൽ ജയത്തിനു വേണ്ടി യുണൈറ്റഡിനേക്കാൾ കൂടുതൽ ആവേശത്തോടെ കളിച്ചത് എവെർടണാണ് എന്നാണ് ഡിഹിയ പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്താണ് പറയേണ്ടത് എന്നുള്ളത് എനിക്കറിയില്ല.അവർ ബുദ്ധിമുട്ടുന്ന ഒരു ടീമാണ് എന്നുള്ളത് നേരത്തെ തന്നെ ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ മത്സരം ബുദ്ധിമുട്ടായിരിക്കുമെന്നും അറിയാമായിരുന്നു.ഒരു പെർഫെക്റ്റായ അന്തരീക്ഷമായിരുന്നില്ല ഇത്.അവർ വളരെയധികം ക്ഷീണിതരും ആശങ്കാകുലരുമായിരുന്നു. പക്ഷേ യുണൈറ്റഡിനേക്കാൾ കൂടുതൽ ആവേശത്തോടെ വിജയത്തിന് വേണ്ടി പോരാടിയത് അവരാണ്.ഇതൊരിക്കലും അംഗീകരിക്കാനാവാത്തതാണ് ” ഇതാണ് ഡിഹിയ പറഞ്ഞത്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.31 മത്സരങ്ങളിൽ നിന്ന് 51 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *