യുണൈറ്റഡിനെ രക്ഷിക്കാൻ റാറ്റ്ക്ലിഫെത്തി,വിമർശിച്ച് ഗാരി നെവിൽ!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ 26 മത്സരങ്ങൾ ആകെ കളിച്ച അവർ പകുതി മത്സരങ്ങൾ തോൽക്കുകയാണ് ചെയ്തത്.അത്രയും പരിതാപകരമായ ഒരു അവസ്ഥയിലാണ് യുണൈറ്റഡ് ഉള്ളത്.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ സാധിക്കാത്ത യുണൈറ്റഡ് മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

ഇതിനിടെ യുണൈറ്റഡ് ആരാധകർക്ക് ആശ്വാസകരമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്.എന്തെന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 25% ഓഹരി ബില്യണറായ സർ ജിം റാറ്റ്ക്ലിഫ് ഏറ്റെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്പനിയായ INEOS ആണ് പുതിയ ഉടമസ്ഥരായി കൊണ്ട് എത്തിയിട്ടുള്ളത്.ഇക്കാര്യം ഇന്നലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

രണ്ട് മാസങ്ങൾക്ക് മുന്നേ തന്നെ അഗ്രിമെന്റിൽ എത്തിയിരുന്നുവെങ്കിലും ഇന്നലെയാണ് യുണൈറ്റഡ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. പക്ഷേ യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിൽ ഈ പ്രഖ്യാപനത്തിന്റെ ടൈമിംഗിനെ വിമർശിച്ചിട്ടുണ്ട്. ക്ലബ്ബ് മോശം അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സമയത്തും ക്രിസ്മസ് രാവിൽ ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയ ടൈമിനിങ്ങിനെയാണ് അദ്ദേഹം വിമർശിച്ചിട്ടുള്ളത്. യുണൈറ്റഡ് പുതിയ ഉടമസ്ഥ സ്ഥാനത്തേക്ക് എത്തിയ റാറ്റ്ക്ലിഫിന് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്.

ക്ലബ്ബിന്റെ 25% ഓഹരിക്ക് വേണ്ടി 1.25 ബില്യൺ പൗണ്ടാണ് അദ്ദേഹത്തിന് ചിലവഴിക്കേണ്ടി വന്നിട്ടുള്ളത്. ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ടി 300 മില്യൺ ഡോളറും ഇതിന് പുറമേ 200 മില്യൺ ഡോളർ 2024 അവസാനിക്കുന്നതിന് മുന്നേ ക്ലബ്ബിന് നൽകാനും റാറ്റ്ക്ലിഫ് തീരുമാനിച്ചിട്ടുണ്ട്.ഇത് യുണൈറ്റഡിന് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്. കൂടുതൽ മികച്ച താരങ്ങളെ കൊണ്ടുവന്ന് ടീം ശക്തിപ്പെടുത്താൻ റാറ്റ്ക്ലിഫിന് സാധിക്കും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *