യുണൈറ്റഡല്ല ഞങ്ങൾക്ക് ശമ്പളം തരുന്നത്: എടുത്തിട്ടലക്കി ഇംഗ്ലീഷ് മാധ്യമം!

കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലീഷ് മാധ്യമങ്ങൾ ടെൻ ഹാഗുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അതായത് യുണൈറ്റഡ്ലെ പകുതിയോളം താരങ്ങൾക്ക് പരിശീലകനിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നായിരുന്നു ഇംഗ്ലീഷ് മാധ്യമങ്ങളുടെ കണ്ടെത്തൽ. എന്നാൽ ടെൻ ഹാഗിന് ഇത് ഒട്ടും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ നാല് മാധ്യമങ്ങൾക്ക് വിലക്ക് കൽപ്പിക്കുകയായിരുന്നു. മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ്,സ്‌കൈ സ്പോർട്സ്,മിറർ,ESPN എന്നീ നാല് പ്രമുഖ മാധ്യമങ്ങളെയാണ് യുണൈറ്റഡ് ബാൻ ചെയ്തത്.

ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. യുണൈറ്റഡിന്റെ ഈ നടപടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് ഇതിനെതിരെ വലിയ രൂപത്തിൽ പ്രതികരിച്ചിട്ടുണ്ട്. നിങ്ങളുടെ ക്ലബ്ബിൽ നിന്നല്ല ഞങ്ങൾക്ക് ശമ്പളം ലഭിക്കുന്നത് എന്നാണ് ഈവനിംഗ് ന്യൂസ് പറഞ്ഞിട്ടുള്ളത്. അവരുടെ എഡിറ്ററായ സാറ ലെസ്റ്റർ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡ് പടിവാതിൽക്കൽ ആണ് ഞങ്ങളെന്നും അവരെ ഓരോ മിനിറ്റിലും കവർ ചെയ്യാൻ സാധിക്കുന്നു എന്നതും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രിവിലേജ് ആണ്. പക്ഷേ ഞങ്ങൾക്ക് ശമ്പളം ലഭിക്കുന്നത് ക്ലബ്ബിൽ നിന്നല്ല.ക്ലബ്ബിനകത്ത് എന്ത് സംഭവിക്കുന്നു എന്നത് റിപ്പോർട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി. ഞങ്ങൾ റിപ്പോർട്ട് ചെയ്തതെല്ലാം സത്യമാണ്. അതിന് കൃത്യമായ ഉറവിടങ്ങൾ ഉണ്ട്.ഞങ്ങൾ ചെക്ക് ചെയ്യാതെ ഒന്നും തന്നെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കാരണം ഞങ്ങൾക്ക് ഞങ്ങളുടെ വായനക്കാരോട് ഉത്തരവാദിത്തമുണ്ട്. നിങ്ങളുടെ വിലക്ക് തീർത്തും തെറ്റാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്മായുള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. മാധ്യമങ്ങളെ പഴിചാരുന്നതിന് പകരം ക്ലബ്ബിനകത്ത് നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത് ” ഇതാണ് അവർ എഴുതിയിരിക്കുന്നത്.

ഏതായാലും യുണൈറ്റഡ് വളരെ സങ്കീർണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഇതിനോടകം തന്നെ 10 തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കൂടാതെ നിരവധി വിമർശനങ്ങളും ഏൽക്കേണ്ടി വരുന്നു. അതിൽനിന്നൊക്കെ കരകയറുക എന്നത് ടെൻ ഹാഗിന് അത്യാവശ്യമായ ഒരു സമയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *