‘ യഥാർത്ഥ ഡയമണ്ട് ‘ : ബ്രസീലിയൻ താരത്തെ പ്രശംസിച്ച് സിൻചെങ്കോ!
ഈ പ്രീമിയർ ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളിലും വിജയം നേടാൻ വമ്പൻമാരായ ആഴ്സണലിന് സാധിച്ചിട്ടുണ്ട്. ഈ രണ്ടു മത്സരങ്ങളിലും ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ മാർട്ടിനല്ലിക്ക് ഗോളുകൾ നേടാൻ സാധിച്ചിരുന്നു. ക്രിസ്റ്റൽ പാലസിനെതിരെ താരം നേടിയ ഗോൾ സിൻചെങ്കോയുടെ അസിസ്റ്റിൽ നിന്നായിരുന്നു.
ഏതായാലും ഗബ്രിയേൽ മാർട്ടിനല്ലിയെ പ്രശംസിച്ചുകൊണ്ട് സഹതാരമായ സിൻചെങ്കോ ഇപ്പോൾ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. അതായത് ‘ യഥാർത്ഥ ഡയമണ്ട് ‘ എന്നാണ് മാർട്ടിനല്ലിയെ ഇദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. കൂടാതെ മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസിനെയും താരം പ്രശംസിച്ചിട്ടുണ്ട്.സിൻചെങ്കോയുടെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 16, 2022
“മാർട്ടിനെല്ലി അസാധാരണമായ ഒരു താരമാണ്, അദ്ദേഹം ഒരു യഥാർത്ഥ ഡയമണ്ടാണ്. ഗബ്രിയേൽ ജീസസിന്റെ കാര്യത്തിലും എനിക്ക് ഇതേ അഭിപ്രായമാണ്. ഈ രണ്ട് താരങ്ങളും ഓരോ ദിവസവും വർക്ക് ചെയ്യുന്ന രീതി അവിശ്വസനീയമാണ്. അത്ഭുതപ്പെടുത്തുന്ന പ്രതിഭയുള്ള താരമാണ് മാർട്ടിനെല്ലി. മാത്രമല്ല അദ്ദേഹം വളരെ ചെറുപ്പവുമാണ്. വിശ്വസിക്കാൻ കഴിയാത്ത രൂപത്തിലുള്ള ഒരു ഭാവി അദ്ദേഹത്തിനുണ്ടാവും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല.അതേസമയം ജീസസിന്റെ പ്രതിഭയുടെ കാര്യത്തിൽ എനിക്ക് ഒരിക്കലും സംശയം ഉണ്ടായിട്ടില്ല.അദ്ദേഹം ഒരു വേൾഡ് ക്ലാസ് പ്ലെയറാണ്.അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. എപ്പോഴും ഗോൾ ദാഹമുള്ള താരമാണ് ജീസസ്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങളെല്ലാവരും ഹാപ്പിയാണ് ” ഇതാണ് സിൻചേങ്കോ പറഞ്ഞത്.
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ജീസസും സിൻചെങ്കോയും മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് ഗണ്ണേഴ്സിൽ എത്തിയത്. കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളുമായിരുന്നു ജീസസ് നേടിയിരുന്നത്.