മോന്റിയേൽ ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ!

അർജന്റൈൻ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോൺസാലോ മോന്റിയേൽ. ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ അവസാന പെനാൽറ്റി എടുത്തത് മോന്റിയേലായിരുന്നു. സമ്മർദ്ദങ്ങൾ ഒന്നും കൂടാതെ അദ്ദേഹം അത് വലയിലാക്കുകയും അർജന്റീനക്ക് വേൾഡ് കപ്പ് ലഭിക്കാൻ കാരണക്കാരനാവുകയും. അർജന്റീനയുടെ സമീപകാലത്തെ കിരീടനേട്ടങ്ങളിൽ പങ്കാളിയാവാൻ മോന്റിയേലിന് സാധിച്ചിട്ടുണ്ട്.

സ്പാനിഷ് ക്ലബ്ബായ സെവിയ്യക്ക് വേണ്ടിയാണ് ഈ സൂപ്പർതാരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. 2021 ലെ കോപ്പ അമേരിക്ക കിരീടം നേടിയതിനുശേഷമായിരുന്നു അദ്ദേഹം യൂറോപ്പിലേക്ക് എത്തിയത്. റിവർ പ്ലേറ്റിൽ നിന്നായിരുന്നു അദ്ദേഹത്തെ സെവിയ്യ സ്വന്തമാക്കിയിരുന്നത്. ഇപ്പോഴത്തെ ഈ റൈറ്റ് ബാക്ക് താരം സെവിയ്യയോട് വിട പറയുകയാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിലേക്കാണ് അദ്ദേഹം ചേക്കേറുന്നത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ പ്രീമിയർ ലീഗിലേക്ക് പോകുന്നത്. അതിനുശേഷം സ്ഥിരമായി അദ്ദേഹത്തെ നിലനിർത്താനുള്ള ഓപ്ഷനും നോട്ടിങ്ഹാമിന് ലഭ്യമാണ്. 11 ബില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ വിലയായി കൊണ്ട് നിശ്ചയിച്ചിരിക്കുന്നത്. ഏതായാലും മികച്ച പ്രകടനം നടത്തിക്കഴിഞ്ഞാൽ താരത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ തുടരാം.

പ്രമുഖ അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുളാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി 23 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. കരിയറിൽ ആകെ എടുത്ത 11 പെനാൽറ്റികളും ഗോളാക്കി മാറ്റിക്കൊണ്ട് പ്രശസ്തി നേടിയ ഒരു താരം കൂടിയാണ് ഇദ്ദേഹം.ഇംഗ്ലീഷ് പ്രീമിയർ ലീഗിലും അദ്ദേഹത്തിന് തിളങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *