മെസ്സി വേൾഡ് കപ്പ് നേടി ഫിനിഷ് ചെയ്യുന്നു,റൊണാൾഡോ മോർഗന് ഇന്റർവ്യൂ നൽകി ഫിനിഷ് ചെയ്യുന്നു : ദുഃഖമുണ്ടെന്ന് കാരഗർ!

ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങൾ സ്വന്തമാക്കിയ വിവരം ഇന്നലെയായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിരുന്നത്. 2025 വരെയാണ് ഇവരുടെ മഞ്ഞ കുപ്പായത്തിൽ നമുക്ക് റൊണാൾഡോയെ കാണാൻ കഴിയുക. 200 മില്യൺ യൂറോ എന്ന ഭീമമായ തുകയാണ് റൊണാൾഡോക്ക് സാലറിയായി കൊണ്ട് ലഭിക്കുക.

പക്ഷേ റൊണാൾഡോയുടെ ഈ നീക്കത്തിൽ ഇംഗ്ലീഷ് ഇതിഹാസങ്ങളായ ജാമി കാരഗറും ഗാരി നെവിലും ദുഃഖം പ്രകടിപ്പിച്ചിട്ടുണ്ട്. റൊണാൾഡോയുടെ കരിയർ ഇങ്ങനെ തീരേണ്ടത് അല്ലെന്നും അദ്ദേഹം യൂറോപ്പിൽ തന്നെ തുടരണമായിരുന്നു എന്നുമാണ് ഇവർ പറഞ്ഞിട്ടുള്ളത്.

” റൊണാൾഡോ യൂറോപ്പിൽ തന്നെ തുടരാൻ ആഗ്രഹിച്ചിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചിരുന്നില്ല.അദ്ദേഹം ടോപ്പ് ലെവലിൽ തന്നെ തന്റെ കരിയർ ഫിനിഷ് ചെയ്യേണ്ട വ്യക്തിയാണ്.യുണൈറ്റഡിൽ തന്നെ അദ്ദേഹം ഫിനിഷ് ചെയ്യണമായിരുന്നു.പക്ഷേ അദ്ദേഹം ഇപ്പോൾ സൗദിയിലേക്കാണ് പോയിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇതു വളരെ ദുഃഖം ഉണ്ടാക്കുന്ന കാര്യമാണ് ” ഇതാണ് ഗാരി നെവിൽ പറഞ്ഞിട്ടുള്ളത്.

” റൊണാൾഡോയുടെ കരിയർ ഇങ്ങനെ അവസാനിക്കുന്നത് ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തോടുകൂടിയാണ് റൊണാൾഡോ തന്റെ കരിയർ അവസാനിപ്പിക്കുന്നത്. അതേസമയം മെസ്സിയുടെ കാര്യത്തിലേക്ക് നോക്കൂ.അദ്ദേഹം വേൾഡ് കപ്പ് കിരീടം നേടിയിരിക്കുന്നു ” ജാമി കാരഗർ പറഞ്ഞു.

ഏതായാലും റൊണാൾഡോയുടെ ആരാധകർക്കും അദ്ദേഹം സൗദിയിൽ കളിക്കുന്നതിൽ ദുഃഖമുണ്ട്.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത റൊണാൾഡോ പെട്ടെന്ന് ഒരു ഏഷ്യൻ ലീഗിലേക്ക് വരിക എന്നുള്ളത് ആരാധകർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *