മെസ്സിയെ മാത്രമല്ല, പോഗ്ബയെ കൂടി ക്ലബ്ബിലെത്തിക്കാമെന്ന പ്രതീക്ഷയിൽ പിഎസ്ജി!

ഈ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരങ്ങളെ വാരിക്കൂട്ടുന്ന തിരക്കിലാണ് പിഎസ്ജി. സെർജിയോ റാമോസ്, വൈനാൾഡം, അഷ്‌റഫ്‌ ഹാക്കിമി, ഡോണ്ണരുമ എന്നിവരെ പിഎസ്ജി തങ്ങളുടെ തട്ടകത്തിൽ എത്തിച്ചു കഴിഞ്ഞു. കൂടാതെ സൂപ്പർ താരം ലയണൽ മെസ്സിയെ കൂടി എത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.

എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ പിഎസ്ജി ഒരുക്കമല്ല. ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്‌ഫീൽഡരായ പോൾ പോഗ്ബയെ കൂടി ടീമിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് നിലവിൽ പിഎസ്ജിയുള്ളത്.ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. മുമ്പ് തന്നെ പോഗ്ബയെ പിഎസ്ജി റാഞ്ചിയെക്കുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും മെസ്സി ബാഴ്‌സ വിട്ടതോടെ അത് നിലച്ചിരുന്നു. എന്നാൽ പിഎസ്ജി ഇപ്പോഴും പോഗ്ബക്ക്‌ വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.

28-കാരനായ പോഗ്ബയുടെ യുണൈറ്റഡുമായുള്ള കരാർ അടുത്ത സീസണിൽ അവസാനിക്കും. അത്കൊണ്ട് തന്നെ അടുത്ത ട്രാൻസ്ഫറിൽ താരത്തെ ഫ്രീ ഏജന്റായി നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് യുണൈറ്റഡ് പോഗ്ബയെ വിൽക്കുന്നത് പരിഗണിക്കുന്നുണ്ട്.50 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. അതേസമയം പോഗ്ബക്കാവട്ടെ പിഎസ്ജിയിലേക്കെത്താൻ അതിയായ ആഗ്രഹവുമുണ്ട്. ഈ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ പോഗ്ബ അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം നിരവധി താരങ്ങളെ കയ്യൊഴിയാൻ പിഎസ്ജി ആലോചിക്കുന്നുണ്ട്.തിലോ കെഹ്റർ, പാബ്ലോ സറാബിയ,കോളിൻ ഡാഗ്ബ, ലായ്വിന് കുർസാവ, എന്നിവരൊക്കെ അതിൽ പെട്ടവരാണ്. ഏതായാലും പിഎസ്ജി ലക്ഷ്യം വെക്കുന്ന മെസ്സിയും പോഗ്ബയും ക്ലബ്ബിൽ എത്തിയാൽ പിഎസ്ജി ശക്തി ഊഹിക്കാവുന്നതിലുമപ്പുറമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *