മെസ്സി,ക്രിസ്റ്റ്യാനോ എന്നിവർക്കൊപ്പമെത്താനുള്ള കഴിവ് ഹാലന്റിനുണ്ട്:പീക്കെ

കഴിഞ്ഞ ഒരുപാട് വർഷക്കാലം ഫുട്ബോൾ ലോകം അടക്കി ഭരിച്ച രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ രണ്ടുപേരും ഇപ്പോൾ മുഖ്യധാര ഫുട്ബോളിൽ നിന്നും വിടപറഞ്ഞിട്ടുണ്ട്. അതായത് രണ്ടു താരങ്ങളും ഇന്ന് യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിട്ടുണ്ട്. പകരം യുവതാരങ്ങളാണ് ഇപ്പോൾ യൂറോപ്പ്യൻ ഫുട്ബോളിൽ തിളങ്ങുന്നത്. അതിൽ പ്രധാനപ്പെട്ട താരം ഏർലിംഗ് ഹാലന്റാണ്.

കഴിഞ്ഞ സീസണിൽ അസാധാരണമായ പ്രകടനമായിരുന്നു ഹാലന്റ് നടത്തിയിരുന്നത്. നിരവധി കിരീടങ്ങളും റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ബാലൺഡി’ഓർ പുരസ്കാരം ലഭിക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് മുൻ ബാഴ്സലോണ ഇതിഹാസം ജെറാർഡ് പീക്കെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതായത് ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ഒപ്പമെത്താനുള്ള കഴിവ് ഹാലന്റിനുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പീക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരുടെ ലെവലിൽ എത്താനുള്ള കഴിവ് ഏർലിംഗ് ഹാലന്റിനുണ്ട്.പക്ഷേ അദ്ദേഹം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.ഇനിയും ഒരുപാട് കിരീടങ്ങൾ നേടണം. പതിനഞ്ചോ ഇരുപതോ വർഷക്കാലം അങ്ങനെ തുടരേണ്ടതുണ്ട്.അത് എളുപ്പമുള്ള കാര്യമല്ല.വളരെ പ്രോമിസ്സിങ് ആയ ഒരു യുവതാരമാണ് അദ്ദേഹം. ഒരുപാട് കഴിവുണ്ട്. പക്ഷേ മെസ്സി,റൊണാൾഡോ എന്നിവരുടെ അടുത്തേക്ക് എത്താൻ ഇനിയും ഒരുപാട് മുന്നേറണം “ഇതാണ് പീക്കെ പറഞ്ഞിട്ടുള്ളത്.

ഈ സീസണിലും മികച്ച പ്രകടനം ഹാലന്റ് നടത്തുന്നുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലന്റ് തന്നെയാണ്.എന്നാൽ പരിക്ക് കാരണം കുറച്ച് കാലം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. 18 ഗോളുകളും 5 അസിസ്റ്റുകളും ആണ് ഈ സീസണിൽ അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *