മെസ്സിക്ക് പോലും ആ ഉറപ്പ് നൽകിയിട്ടില്ല,പിന്നെയല്ലേ പാൽമറിന് : പോച്ചെട്ടിനോ
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൈനിങ്ങുകളാണ് ചെൽസി നടത്തിയിരുന്നത്.ഏറ്റവും ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും കോൾ പാൽമറിനെയാണ് ചെൽസി സ്വന്തമാക്കിയിരുന്നത്. താരത്തിനു വേണ്ടി 42 മില്യൺ പൗണ്ട് ആണ് ചെൽസി ചിലവഴിച്ചിരുന്നത്.പോച്ചെട്ടിനോക്ക് കീഴിലാണ് ഇനി അദ്ദേഹം കളിക്കുക.
കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പാൽമറിനെ കുറിച്ച് പരിശീലകനോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ഉറപ്പുണ്ടോ എന്നായിരുന്നു ചോദ്യം. മെസ്സിയെ പിഎസ്ജി സൈൻ ചെയ്തപ്പോൾ പോലും മെസ്സിയെ കളിപ്പിക്കും എന്നുള്ള ഉറപ്പ് താൻ നൽകിയിട്ടില്ല എന്നാണ് പോച്ചെട്ടിനോ മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്.തനിക്ക് കീഴിൽ കളിക്കുന്ന ആർക്കും തന്നെ സ്ഥാനം ഗ്യാരണ്ടിയല്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.പോച്ചെട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Happy to make my @ChelseaFC debut at the bridge…😊
— Cole Palmer (@Cole_Palmer20) September 2, 2023
Didn't go the way we want but unto the next game 😔💪
C'mon blue's 💙💙 pic.twitter.com/TzhS1qTwPY
” ഇവിടെ ആർക്കും തന്നെ സ്ഥാനം ഗ്യാരണ്ടിയില്ല.തീർച്ചയായും താരങ്ങൾ മികച്ച പ്രകടനം നടത്തി തെളിയിക്കേണ്ടതുണ്ട്.അദ്ദേഹം കളിക്കാൻ അർഹനാണെങ്കിൽ തീർച്ചയായും കളിക്കുക തന്നെ ചെയ്യും.ഒരു താരത്തെ വലിയ തുക കൊടുത്ത് കൊണ്ടു വന്നു എന്ന് കരുതി കളിപ്പിക്കണം എന്നില്ല. അത്തരത്തിലുള്ള ചിന്ത തന്നെ തെറ്റാണ്. ഒരു താരത്തെ സൈൻ ചെയ്യുന്നത് ടീമിന്റെ ഭാഗമാക്കാനാണ്.ആർക്കും സ്ഥാനം ഉറപ്പു നൽകിക്കൊണ്ട് ഞങ്ങൾ ടീമിലേക്ക് താരങ്ങളെ കൊണ്ടുവരാറില്ല. ഞാൻ പിഎസ്ജിയിലായിരുന്ന സമയത്ത് ലയണൽ മെസ്സിക്ക് പോലും സ്ഥാനം ഉറപ്പു നൽകിയിട്ടില്ല ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.
വളരെ മോശം പ്രകടനമാണ് ചെൽസി പ്രീമിയർ ലീഗിൽ ഇപ്പോൾ പുറത്തെടുക്കുന്നത്. 4 മത്സരങ്ങളിൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.4 പോയിന്റ് മാത്രമുള്ള ചെൽസി പതിനൊന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനോടായിരുന്നു അവർ പരാജയപ്പെട്ടത്.