മെസ്സി,എംബപ്പേ എന്നിവരുടെ മികവിൽ PSG,സൂപ്പർ താരങ്ങളുടെ ഗോളിൽ ബാഴ്സ,റയലും ചെൽസിയും വിജയിച്ചപ്പോൾ സിറ്റിക്ക് സമനിലകുരുക്ക്!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി വീണ്ടും സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി വിജയം നേടിയത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഇരട്ടഗോളുകളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.ഈ രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് ലയണൽ മെസ്സിയായിരുന്നു.ശേഷിച്ച ഗോൾ നുനോ മെന്റസായിരുന്നു നേടിയിരുന്നത്. നെയ്മർ ജൂനിയറെ ബെഞ്ചിൽ ഇരുത്തികൊണ്ടായിരുന്നു ഗാൾട്ടിയർ മത്സരം ആരംഭിച്ചത്. ജയത്തോടെ പിഎസ്ജി തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.
𝗩𝗶𝗰𝘁𝗼𝗶𝗿𝗲 𝗽𝗮𝗿𝗶𝘀𝗶𝗲𝗻𝗻𝗲 ! ✔️🔴🔵
— Paris Saint-Germain (@PSG_inside) September 3, 2022
Les Parisiens s'imposent 3⃣ buts à 0⃣ dans cette rencontre 🆚 Nantes ! 💪#Ligue1 | #FCNPSG pic.twitter.com/3rOl8y5Nh9
അതേസമയം ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബാഴ്സലോണ വിജയം തുടർന്നിട്ടുണ്ട്. എതിരല്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സ സെവിയ്യയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ റോബർട്ട് ലെവന്റോസ്ക്കി,റാഫീഞ്ഞ,എറിക്ക് ഗാർഷ്യ എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് ജൂലെസ് കൂണ്ടെയായിരുന്നു.ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.4 മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം.
ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ ബെറ്റിസിനെ പരാജയപ്പെടുത്തിയത്.വിനീഷ്യസ്,റോഡ്രിഗോ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്.അലാബ,വാൽവെർദെ എന്നിവർ അസിസ്റ്റുകൾ കരസ്ഥമാക്കി. ഇതോടെ ലീഗിലെ നാലു മത്സരങ്ങളിൽ നാലും വിജയിച്ച റയൽ ഒന്നാം സ്ഥാനത്താണ്.
FULL TIME! #SevillaBarça pic.twitter.com/61qUYjQhhR
— FC Barcelona (@FCBarcelona) September 3, 2022
അതേസമയം പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുരുങ്ങി.1-1 എന്ന സ്കോറിന് ആസ്റ്റൻ വില്ലയാണ് സിറ്റിയെ സമനിലയിൽ തളച്ചത്. സിറ്റിക്ക് വേണ്ടി ഹാലണ്ട് ഗോൾ നേടിയപ്പോൾ വില്ലയുടെ സമനില ഗോൾ ബൈലിയുടെ വകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ചെൽസി വിജയം നേടിയപ്പോൾ ലിവർപൂൾ സമനില വഴങ്ങിയിട്ടുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി വെസ്റ്റ്‌ഹാമിനെ പരാജയപ്പെടുത്തിയത്.ചിൽവൽ,ഹാവെർട്സ് എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. അതേസമയം എവെർടണാണ് ലിവർപൂളിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്.
FT: @realmadriden 2-1 @RealBetis_en
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) September 3, 2022
⚽ @vinijr 9', @rodrygogoes 65' ; Canales 17'#RealMadridRealBetis | #Emirates pic.twitter.com/4rSveYLuPT
സിരി എയിൽ നടന്ന മിലാൻ ഡെർബിയിൽ ഇന്ററിനെ പരാജയപ്പെടുത്തിക്കൊണ്ട് വിജയം നേടാൻ AC മിലാന് കഴിഞ്ഞിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് AC മിലാൻ വിജയം നേടിയിട്ടുള്ളത്.റഫയേൽ ലിയാവോ രണ്ട് ഗോളുകൾ നേടിയപ്പോൾ ജിറൂദ് ഒരു ഗോൾ കരസ്ഥമാക്കുകയായിരുന്നു.ബ്രോസോവിച്ച്,സെക്കോ എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്. മറ്റൊരു വമ്പൻമാരായ യുവന്റസ് 1-1 എന്ന സ്കോറിന് ഫിയോറെന്റീനക്ക് മുന്നിൽ സമനില വഴങ്ങി.
അതേസമയം ബുണ്ടസ്ലിഗയിൽ ബയേണും സമനില വഴങ്ങിയിട്ടുണ്ട്.1-1 എന്ന സ്കോറിന് യൂണിയൻ ബെർലിനാണ് സമനിലയിൽ തളച്ചത്. മറ്റൊരു മത്സരത്തിൽ ഡോർടുമുണ്ട് ഹോഫാൻഹെയിമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.