മൂന്ന് ലീഗുകളിലെ മികച്ച താരം:ക്രിസ്റ്റ്യാനോയെ മെസ്സിയിൽ നിന്നും വ്യത്യസ്തനാക്കുന്നത് വിശദീകരിച്ച് വിദിച്ച്
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള വൈരം ഇപ്പോഴും തുടരുകയാണ്. അതിന്റെ കാരണം രണ്ടുപേരും ഇപ്പോഴും മിന്നുന്ന പ്രകടനം നടത്തുന്നു എന്നുള്ളത് തന്നെയാണ്.ഇരുവരും യൂറോപ്പ്യൻ ഫുട്ബോൾ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും പ്രകടനത്തിൽ ഒരു കുറവും വന്നിട്ടില്ല.രണ്ട് താരങ്ങളും അവരവരുടെ ലീഗുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് നെമജ്ഞ വിദിച്ച്.ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മെസ്സിയിൽ നിന്നും റൊണാൾഡോയെ വ്യത്യസ്തനാക്കുന്ന കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.വിദിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. അദ്ദേഹം നേടിയ ഗോളുകൾ അതിന് തെളിവാണ്. മാത്രമല്ല യൂറോപ്പിലെ ഏറ്റവും മികച്ച മൂന്ന് ലീഗുകളിൽ വർഷങ്ങളോളം അദ്ദേഹം ഹൈ ലെവലിൽ കളിച്ചു.മാത്രമല്ല ഈ ലീഗുകളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.മറ്റേത് താരത്തിനും അത് കഴിഞ്ഞിട്ടില്ല.ഓരോ ജനറേഷനും ഓരോ ഇതിഹാസങ്ങളുണ്ട്. പരിക്കുകൾ ഒന്നും പറ്റാതെ 20 വർഷത്തോളം 50ലധികം മത്സരങ്ങളാണ് മെസ്സിയും റൊണാൾഡോയും കളിച്ചിട്ടുള്ളത്.പക്ഷേ ഇവിടത്തെ വ്യത്യാസം എന്തെന്നാൽ റൊണാൾഡോ വ്യത്യസ്തങ്ങളായ മൂന്നു ലീഗുകളിൽ കളിച്ചു എന്നതാണ്.അവിടെയൊക്കെ മികച്ചതാവാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു.ലോകത്തെ ഏറ്റവും മികച്ച താരം ആവുക എന്നതാണ് റൊണാൾഡോയുടെ മെന്റാലിറ്റി.അത് അദ്ദേഹം മറച്ചുവെക്കാറില്ല. അദ്ദേഹം വളരെയധികം ഹാർഡ് വർക്ക് ചെയ്തു.ഇന്ന് അദ്ദേഹം നേടിയതെല്ലാം അദ്ദേഹം അർഹിക്കുന്നതാണ്.ഏതൊരു യുവ താരത്തിനും മാതൃകയാക്കാൻ പറ്റിയ താരമാണ് റൊണാൾഡോ. ആർക്ക് വേണമെങ്കിലും അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പിന്തുടരാം ” ഇതാണ് യുണൈറ്റഡ് താരം പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ തന്റെ മികവ് തുടരുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ഈ സീസണിൽ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ആകെ 12 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.