മിന്നിയത് ബ്രൂണോയും പോഗ്ബയും, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് ആസ്റ്റൺ വില്ലയെ തകർത്തു വിട്ടത്. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ യുണൈറ്റഡിന് മൂന്നിൽ കൂടുതൽ ഗോളുകൾ നേടാൻ അവസരമുണ്ടായിരുന്നു. പരാജയമറിയാത്ത പതിനേഴ് മത്സരങ്ങളാണ് ഇതോടെ യുണൈറ്റഡ് പൂർത്തിയാക്കിയത്. മാർഷ്യൽ-ഗ്രീൻവുഡ്-റാഷ്ഫോർഡ്-ബ്രൂണോ-പോഗ്ബ എന്നീ അഞ്ച് താരങ്ങളുടെ തകർപ്പൻ പ്രകടനമാണ് യുണൈറ്റഡിന്റെ ഈ അപരാജിതകുതിപ്പിന് ഏറെ സഹായിക്കുന്നത്. മാത്രമല്ല ഈ പതിനേഴു മത്സരങ്ങളിൽ പന്ത്രണ്ടെണ്ണത്തിലും ഒരു ഗോൾ പോലും വഴങ്ങിയില്ല എന്നുള്ളത് പ്രതിരോധത്തിന്റെയും ഗോൾകീപ്പർ ഡിഗിയയുടെയും മികവ് തുറന്നു കാണിക്കുന്നു. ഇന്നലെയും സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നില്ല. ബ്രൂണോയും മാർഷ്യലും ഗ്രീൻവുഡും പോഗ്ബയുമൊക്കെ തകർത്തു കളിച്ചപ്പോൾ ആസ്റ്റൺ വില്ലക്ക് മറുപടി ഇല്ലായിരുന്നു. എന്നിരുന്നാലും പ്ലയെർ റേറ്റിംഗിൽ ഒരുപടി മുന്നിൽ എത്തിയ പോൾ പോഗ്ബയാണ്. ഹൂ സ്കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗ് പ്രകാരം 8.5 ആണ് താരത്തിന്റെ റേറ്റിംഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് 7.07 റേറ്റിംഗ് ലഭിച്ചപ്പോൾ ആസ്റ്റൺ വില്ലക്ക് 6.12 ആണ് ലഭിച്ചത്. ഇന്നലത്തെ യുണൈറ്റഡ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Duo 💫 pic.twitter.com/Ix4SvoLOTT
— B/R Football (@brfootball) July 9, 2020
മാഞ്ചെസ്റ്റെർ യുണൈറ്റഡ് : 7.07
മാർഷ്യൽ : 8.4
റാഷ്ഫോർഡ് : 7.8
ബ്രൂണോ : 8.3
ഗ്രീൻവുഡ് : 7.9
പോഗ്ബ : 8.5
മാറ്റിച് : 7.0
ഷോ : 7.4
മഗ്വയ്ർ : 7.0
ലിൻഡോൾഫ് : 6.8
വാൻബിസാക്ക : 6.4
ഡിഗിയ : 6.8
ജെയിംസ് : 6.0(സബ്)
മക്ടോമിനെ : 6.2(സബ്)
വില്യംസ് : 6.2(സബ്)
ഇഗ്‌ഹാലോ: 6.0(സബ്)
ഫ്രെഡ് : 6.4(സബ്)