മികച്ച ഗോൾ കീപ്പർമാർ ആരൊക്കെ? കണക്കുകൾ പറയുന്നു
കൊറോണ വൈറസിന്റെ ഭീഷണി മൂലം മത്സരങ്ങൾ എല്ലാം തന്നെ നിർത്തുവെച്ചിരിക്കുകയാണ്. ഏകദേശം ഈ സീസൺ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ മഹാമാരി ഫുട്ബോളിന് തടയിട്ടത്. ഈ സീസണിൽ ഇത് വരെയുള്ള പ്രകടനങ്ങളിലൂടെ മികച്ച ഗോൾ കീപ്പർ ആരൊക്കെയാണ് എന്നതിന് ഉത്തരം നൽകുകയാണ് ഈ കണക്കുകൾ. ക്ലീൻഷീറ്റുകളാണ് ഏറ്റവും മികച്ച ഗോൾകീപ്പറെ കാണിക്കാൻ മാനദണ്ഡമാക്കുന്നത്. അതിൽ ഒന്നാമതായി വരുന്ന പേര് റയൽ മാഡ്രിഡ് ഗോൾ തിബൗട്ട് കോർട്ടുവയുടേതാണ്. സീസണിന്റെ തുടക്കത്തിൽ നിറം മങ്ങിയ അദ്ദേഹം ശക്തമായ രീതിയിൽ പിന്നീട് തിരിച്ചുവരികയായിരുന്നു. നിലവിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന ആലിസൺ ബെക്കറിന് ലിസ്റ്റിൽ ഇടമില്ല.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കൂ 👇