മികച്ച ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ഇല്ല,വിരമിക്കാനാലോചിച്ച് ഡിഹിയ!

സ്പാനിഷ് ഗോൾ കീപ്പറായ ഡേവിഡ് ഡിഹിയക്ക് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ക്ലബ്ബ് വിടേണ്ടിവന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്റെ കരാർ പുതുക്കിയിരുന്നില്ല. നിലവിൽ അദ്ദേഹം ഫ്രീ ഏജന്റ് ആണ്. ഇതുവരെ ഒരു ക്ലബ്ബിനെ കണ്ടെത്താൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

മികച്ച ക്ലബ്ബുകളിൽ നിന്ന് ഒന്നും തന്നെ അദ്ദേഹത്തിന് ഓഫറുകൾ വന്നിട്ടില്ല. റയൽ മാഡ്രിഡ്,ബയേൺ മ്യൂണിക്ക് എന്നിവരുമായി ബന്ധപ്പെടുത്തിക്കൊണ്ട് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഫലം കാണാതെ പോവുകയായിരുന്നു.അതുകൊണ്ടുതന്നെ വിരമിക്കലിനെ കുറിച്ച് ഇപ്പോൾ ഡിഹിയ ആലോചിക്കുന്നുണ്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സൗദി അറേബ്യയിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ഉണ്ടായിരുന്നു. പക്ഷേ പണത്തിന് പ്രാധാന്യം നൽകാത്തതിനാൽ ഡിഹിയ അത് നിരസിക്കുകയായിരുന്നു. യൂറോപ്പിലെ ഏതെങ്കിലും ഒരു മികച്ച ക്ലബ്ബിൽ കളിക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.അല്ലെങ്കിൽ വിരമിക്കുന്ന കാര്യം അദ്ദേഹം പരിഗണിക്കും. നിലവിൽ അദ്ദേഹം ചെയ്യുന്നത് തന്റെ ഫിറ്റ്നസ് നിലനിർത്തി മികച്ച ക്ലബ്ബിനുവേണ്ടി കാത്തിരിക്കുക എന്നുള്ളത് തന്നെയാണ്. തനിക്ക് അനുയോജ്യമായ ഒരു ക്ലബ്ബ് ലഭിക്കുമെന്ന വിശ്വാസം ഡിഹിയ കൈവിട്ടിട്ടില്ല.

ഒനാനയെ ഒന്നാം നമ്പർ ഗോൾ കീപ്പറാക്കി കൊണ്ട് ഡിഹിയയുടെ കോൺട്രാക്ട് പുതുക്കുക എന്നുള്ളതായിരുന്നു ടെൻ ഹാഗിന്റെ ലക്ഷ്യം. പക്ഷേ രണ്ടാം നമ്പർ ഗോൾ കീപ്പറായി ഡിഹിയക്ക് താല്പര്യമില്ല.അതുകൊണ്ടുതന്നെയാണ് പ്രമുഖ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ലഭിക്കാത്തത് എന്നാണ് കരുതുന്നത്. 12 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടി കളിച്ച ഇദ്ദേഹം 545 മത്സരങ്ങളിൽ പങ്കെടുക്കുകയും 190 ക്ളീൻ ഷീറ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *