മാറ്റം സൃഷ്ടിച്ച് എറിക്ക് ടെൻ ഹാഗ്, നാല് കോമ്പറ്റീഷനിലും അവശേഷിക്കുന്ന ഏക ഇംഗ്ലീഷ് ടീമായി മാറി യുണൈറ്റഡ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ ചുമതലയേറ്റ ശേഷം എറിക്ക് ടെൻ ഹാഗ് പതിയെ പതിയെ കാര്യങ്ങൾ മുന്നോട്ടു നയിക്കുകയാണ്. തകർന്നടിഞ്ഞിരുന്ന യുണൈറ്റഡിന് ഇപ്പോൾ കൈപിടിച്ചുയർത്താൻ ടെൻ ഹാഗിന് കഴിഞ്ഞിട്ടുണ്ട്. അവസാനമായി കളിച്ച എട്ടുമത്സരങ്ങളിലും വിജയം നേടാൻ യുണൈറ്റഡ് സാധിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന കരബാവോ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടുകൊണ്ട് പുറത്തായിരുന്നു.ഇതോടെ മറ്റൊരു നേട്ടത്തിലാണ് ഇപ്പോൾ യുണൈറ്റഡ് ഉള്ളത്. അതായത് നാല് കോമ്പറ്റീഷനിലും അവശേഷിക്കുന്ന ഏക ഇംഗ്ലീഷ് ടീമായി കൊണ്ടു മാറാൻ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിലവിൽ നാലാം സ്ഥാനത്താണ്. 17 മത്സരങ്ങളിൽ നിന്ന് 35 പോയിന്റ് ആണ് യുണൈറ്റഡിന് ഉള്ളത്. അതുപോലെതന്നെ കരബാവോ കപ്പിലും FA കപ്പിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അവശേഷിക്കുന്നുണ്ട്.കരബാവോ കപ്പിൽ നോട്ടിങ്‌ഹാം ഫോറസ്റ്റാണ് സെമിയിൽ യുണൈറ്റഡിന്റെ എതിരാളികൾ.

ഇതിന് പുറമേ ഇപ്പോൾ യുണൈറ്റഡ് യൂറോപ്പ ലീഗിലും അവശേഷിക്കുന്നുണ്ട്. സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരാളികൾ. ഏതായാലും ഏറെ നാളത്തെ കിരീട വരൾച്ചക്ക് വിരാമം കുറിക്കാൻ ഇപ്പോൾ യുണൈറ്റഡിന് അവസരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *